Categories
Latest News

കോൺവെയുടെ ഷോട്ട് കണ്ട് എല്ലാവരും ചോദിക്കുന്നു ഇതെന്ത് ഷോട്ടാണ്! വീഡിയോ കാണാം

ചെപ്പൊക്കിൽ നടന്ന പോരാട്ടത്തിൽ 7 വിക്കറ്റിന് ഹൈദരബാദിനെ തകർത്ത ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത് അവരെ 20 ഓവറിൽ 7 വിക്കറ്റിന് 134 റൺസിൽ ഒതുക്കിയ ചെന്നൈ, 18.4 ഓവറിൽ വെറും മൂന്നുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 87 റൺസ് കൂട്ടിചേർത്ത ഋതുരാജ്-കോൺവെ ജോഡിയാണ് അവരുടെ വിജയം അനായാസമാക്കിയത്. ഋതുരാജ് 35 റൺസിൽ പുറത്തായെങ്കിലും 77 റൺസോടെ കോൺവെ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ സൺറൈസേഴ്സ് താരങ്ങളെ, ഒരുതരത്തിലും അടിച്ചുതകർക്കാൻ അനുവദിക്കാതെ പന്തെറിഞ്ഞ ബോളർമാരാണ് ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകിയത്. ആദ്യ വിക്കറ്റിൽ പിറന്ന 35 റൺസാണ് അവരുടെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നത്. ഹാരി ബ്രൂക്ക് 18 റൺസിൽ മടങ്ങിയപ്പോൾ അഭിഷേക് ശർമ 34 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. ത്രിപാഠി 21 പന്തിൽ 21 റൺസാണ് നേടിയത്. പിന്നീട് വന്നവർക്കൊന്നും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. നാലോവറിൽ വെറും 22 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഉമ്രാൻ മാലിക്ക് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന പന്തിൽ, സ്ട്രൈക്കിൽ ഉണ്ടായിരുന്ന കോൺവെയുടെ ബാറ്റിൽനിന്നും വളരെ വിചിത്രമായ ഒരു ഷോട്ട് പിറന്നിരുന്നു. ഷോർട്ട് പിച്ച് പന്തിൽ ഒരു പുൾഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനത് പൂർണമായി ഫിനിഷ് ചെയ്യാൻ കഴിയാതെ വന്നു, വേണോ വേണ്ടയോ എന്നുള്ള ഒരു നിമിഷത്തെ സംശയം മൂലം. എങ്കിലും ഉമ്രാന്റെ എക്സ്ട്രാ പേസും ബൗൺസും കൂടിച്ചേർന്നപ്പോൾ, പന്ത് ബാറ്റിന്റെ എഡ്ജിൽകൊണ്ട് വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറിയായി മാറുകയായിരുന്നു. കോൺവെ തന്റെ വലതുവശത്തേക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ പന്ത് പോയത് ഇടതുവശത്തേക്ക്! അപൂർവമായ ഷോട്ട് കണ്ട് ഒരു ചെറുചിരിയോടെ ഉമ്രാൻ അദ്ദേഹത്തെ നോക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *