Categories
Latest News Malayalam

കൊണ്ടിരുന്നേൽ സ്റ്റാറ്റസ് ഭരിക്കേണ്ട ഐറ്റം ആയിരുന്നു ! ധോണിയുടെ കിടിലൻ റൺ ഔട്ട് ശ്രമം പാളി ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം അവസാന ഓവറിൽ ആണ് വിധി നിർണയിക്കപ്പെട്ടത്. അവസാന ഓവർ വരെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും എം എസ് ധോണിക്കും ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും മത്സരത്തിൽ ഇരു ടീമുകളും 200 നു മുകളിൽ റൺസ് നേടിയത് കാണികൾക്ക് ആവേശമായി.

ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂരിന്റെ നാല് ക്യാച്ചുകൾ ആണ് പാഴാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിനായി ശിവം ദുബേയും ഡെവൺ കോൺവെയും തകർത്തടിച്ചു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ബാംഗ്ലൂർ വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന് പല ആവർത്തി തോന്നിപ്പിച്ചു എങ്കിലും അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് വീണത് ബാംഗ്ലൂരിലെ തിരിച്ചടിയായത്.

ബാംഗ്ലൂരിനായി ഡ്യൂപ്ലസിയും ഗ്ലാൻ മാക്വെലും തകർത്തടിച്ചു. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയത് വെറും എട്ടു റൺസിനാണ്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം അരങ്ങേറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണിയുടെ ആരാധകർ “ധോണി” എന്ന ആർപ്പുവിളിച്ച് തടിച്ചു കൂടിയിരുന്നു.

ഒരുപക്ഷേ കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഒരു ഐപിഎൽ മത്സരത്തിൽ കാണികൾ ഇരു സൂപ്പർതാരങ്ങൾക്കുമായി ആർപ്പു വിളിക്കുന്നത്. “കോഹ്ലി” എന്നുള്ള ആർപ്പുവിളികളും “ധോണി” എന്നുള്ള ആർപ്പുവിളികളും സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടു. മത്സരത്തിൽ ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മോശം ഫീൽഡിംഗ് പ്രകടനമാണ്. നിരവധി അവസരങ്ങളാണ് ചെന്നൈ പലപ്പോഴായി പാഴാക്കിയത്. അതിൽ പലതും വളരെ എളുപ്പമുള്ളതായിരുന്നു.

സാധാരണ ഗംഭീര കീപ്പിംഗ് പ്രകടനം നടത്തുന്ന എംഎസ് ധോണിക്കും ഇക്കുറി പല ആവർത്തി പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഒരു ക്യാച്ച് ധോണി പാഴാക്കി. ഇതിന് പുറമെ മറ്റൊരു റൺഔട്ട് എം എസ് ധോണിയുടെ കയ്യിൽ നിന്നും പാളി. സാധാരണ ധോണി പുഷ്പം പോലെ ചെയ്യുന്ന റൺഔട്ട് അവസരമാണ് ഇത്തവണ പാളിപ്പോയത്. ഒരുപക്ഷേ വിക്കറ്റിനു കൊണ്ടിരുന്നെങ്കിൽ സ്റ്റാറ്റസ് ഭരിക്കേണ്ട പ്രകടനമായിരുന്നു അത്. പക്ഷേ നിർഭാഗ്യവശാൽ എം എസ് ധോണി തിരിഞ്ഞ് എറിഞ്ഞത് പന്ത് സാധാരണയിൽ നിന്നും വിപരീതമായി വിക്കറ്റിന് കൊള്ളാതെ പോയി. ഈ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *