Categories
Malayalam

ഈ ക്യാച്ച് വിട്ടതിനു ആണ് എല്ലാവരും ധോണിയെ ട്രോളുന്നത് ! ഫാഫിനെ പൂജ്യത്തിന് പുറത്താക്കാൻ ഉള്ള അവസരം കളഞ്ഞു ധോണി ; വീഡിയോ കാണാം

ഇന്നലെ രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളുരുവിനെതിരേ ചെന്നൈ 8 റൺസിന്റെ ആവേശവിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ, 83 റൺസെടുത്ത ഓപ്പണർ കോൺവെ, 52 റൺസെടുത്ത ശിവം ദുബെ, 37 റൺസെടുത്ത രഹാനെ എന്നിവരുടെ നേതൃത്വത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടി ബാറ്റിങ്ങിൽ 62 റൺസെടുത്ത നായകൻ ഡു പ്ലെസ്സിയുടെയും 76 റൺസെടുത്ത മാക്സ്വെല്ലിന്റെയും മികവിൽ ബംഗളൂരു തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218 റൺസിൽ പോരാട്ടം അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ മാക്സ്‌വെല്ലും ഡു പ്ലസ്സിയും ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിക്കുന്ന സമയത്ത് ബാംഗ്ലൂരിന്റെ അപ്പോഴത്തെ റൺനിരക്ക് ആവശ്യമായ റൺനിരക്കിനേക്കാൾ വളരെയധികം മുന്നിലായിരുന്നു. എങ്കിലും തന്ത്രപൂർവം സ്പിന്നർമാരെ പന്തെല്പിച്ച ധോണി ഇരുവരുടെയും വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. അവർ ഔട്ട് ആയില്ലായിരുന്നെങ്കിൽ ബംഗളൂരു അനായാസവിജയം നേടുമായിരുന്നു.

എങ്കിലും ഡു പ്ലെസ്സിയെ പൂജ്യത്തിന് പുറത്താക്കാനുള്ള അവസരം പാഴാക്കി എന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ധോണി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. അതൊരു ഡ്രോപ്പ് ക്യാച്ച് ആയി പരിഗണിക്കാൻ കഴിയാത്ത ഒന്നായിരുന്നു എന്നതാണ് വാസ്തവം. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച ഡു പ്ലസിക്ക്‌ പിഴച്ചപ്പോൾ, പന്ത് എഡ്ജായി വിക്കറ്റിന് പിന്നിലേക്ക് പോയി. ധോണി തന്റെ വലതുവശത്തേക്ക് കൈ ഉയർത്തുമ്പോഴേക്കും പന്ത് അദ്ദേഹത്തെ കടന്നുപോയിരുന്നു. അതിനാൽതന്നെ ധോണി ക്യാച്ച് വിട്ടുകളഞ്ഞു എന്ന് വിമർശിക്കുന്നതിൽ കഴമ്പില്ല എന്നാണ് തോന്നുന്നത്.

Leave a Reply

Your email address will not be published. Required fields are marked *