ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററാണ് സൂര്യ കുമാർ യാദവ്. നിലവിലെ ലോകം ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്ററും. എന്നാൽ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഫോം മറ്റു ഫോർമാറ്റിലേക്ക് കൊണ്ടുവരാൻ സൂര്യ കുമാർ യാദവിന് സാധിക്കാത്ത കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ദയനീയ പ്രകടനം താരം തുടരുന്ന കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും ഒരു റൺ പോലും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മാത്രമല്ല ഒന്നിൽ കൂടുതൽ പന്തുകൾ ഒരിക്കൽ പോലും അദ്ദേഹത്തിന് നേരിടാൻ സാധിച്ചില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നാലാമത്തെ പൊസിഷനിലാണ് സൂര്യ ഇറങ്ങിയത്. സ്റ്റാർക്കിന്റെ ഇൻ സ്വിങ് ഡെലിവറിയിൽ രണ്ട് തവണയും സൂര്യ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
മൂന്നാമത്തെ ഏകദിനത്തിൽ ഏഴാമത്തെ പൊസിഷനിലേക്ക് സൂര്യയേ താഴ്ത്തി ഇറക്കി എങ്കിലും വീണ്ടും ഒരു റൺസ് പോലും അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചില്ല. ഈ തവണയും ഒരു പന്തിൽ കൂടുതൽ പോലും നേരിടാൻ കഴിഞ്ഞില്ല.സ്റ്റാർക്കിന് പകരം ഈ തവണ വീണത് ആഗറിന് മുന്നിലാണ്.എൽ ബി ഡബ്യുന് പകരം ഈ തവണ കുറ്റി തെറിച്ചു.ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഒരു പരമ്പരയിൽ മുഴുവൻ മത്സരങ്ങളും ഒരു ബാറ്റർ ഗോൾഡൻ ഡക്ക് ആവുന്നത്.ഈ വർഷം കളിച്ച ആറു ഏകദിനങ്ങളിൽ നിന്ന് വെറും 73 റൺസാണ് സൂര്യ സ്വന്തമാക്കിയത്.