ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യ എന്നാ രാജ്യത്തിന് വേണ്ടി ഒരുമിച്ചു വാദിച്ചു തർക്കിച്ച ഇരുന്ന ക്രിക്കറ്റ് ആരാധകർ ഇന്ന് മുതൽ പല വഴിയായി പിരിയുകയാണ്. ധോണിക്കും കോഹ്ലിക്ക് രോഹിത്തിനും വേണ്ടി തന്നെയാകും ഇതിൽ ഭൂരിഭാഗം ആരാധകരും ചേരി തിരിഞ്ഞു വാദിക്കുകയും തർക്കിക്കുകയുണ്ടാവുക.
കോഹ്ലിയും രോഹിത് ശർമയും നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളാണ്. എന്നാൽ ധോണി വിരമിച്ചുവെങ്കിലും ഐ പി എല്ലിൽ ഇപ്പോഴും ചെന്നൈയുടെ ഐക്കൺ താരമാണ്. ക്രിക്കറ്റ് ആരാധകർ ധോണിയുടെ മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന വിശ്വാസത്തോടെയാണ് ഈ സീസൺ കളികൾ കാണുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചുവെങ്കിലും പ്രഥമ ധോണിയുടെ സ്റ്റാർ വാല്യൂവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ എഡിഷന്റെ ഉത്ഘാടന ചടങ്ങ്. അതിമനോഹരമായി പരിപാടികൾ നടക്കുകയാണ്.ധോനിയെ അവതാരിക ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു.ഒരു സിനിമയിലെ നായകനെ വെല്ലുന്ന തരത്തിലുള്ള ഒരു എൻട്രി. ആരാധകരുടെ ആർപ്പുവിളികളുടെ നടുവിലേക്ക് ക്യാപ്റ്റൻ കൂളിന്റെ കടന്ന് വരവ്.ടോസ് നേടിയ ഗുജറാത്ത് ടൈറ്റാൻസ് ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ സീസണിന്റെ ക്ഷീണം തീർക്കാൻ ചെന്നൈയും വിജയം കൊണ്ട് പുതു സീസൺ തുടങ്ങാൻ ഗുജറാത്തും കച്ചകെട്ടുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.