Categories
Cricket Latest News

കുൽദീപിനെ വിരട്ടി ഹാർദിക് പാണ്ഡ്യ; DRS ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് കേട്ടോ.. വീഡിയോ കാണാം

ഇന്നലെ ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 21 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 50 റൺസ് എടുത്ത ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, 47 റൺസ് എടുത്ത സൂര്യകുമാർ യാദവ് എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർമാർ.

നേരത്തെ ഓപ്പണർമാരായ ഫിൻ അലൻ(35), ഡെവൺ കോൺവേ(52) എന്നിവരുടെ നേതൃത്വത്തിൽ മികച്ച തുടക്കം ലഭിച്ച കിവീസ് ടീമിന്, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓൾറൗണ്ടർ ഡാരിൽ മിച്ചലും(59*) ചേർന്നാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ എത്തിച്ചത്. മിച്ചൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ബോളിംഗിലും മികച്ചുനിന്നു.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ സ്പിന്നർ കുൽദീപ് യാദവിനോട് അൽപം സ്വരം കടുപ്പിച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. 15ആം ഓവറിന്റെ അവസാന പന്തിൽ കുൽദീപിനെ സ്വീപ്പ് ചെയ്യാൻ ശ്രമിച്ച മിച്ചലിന് പിഴച്ചു. പന്ത് കയ്യിലുരസി വായുവിൽ ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കയ്യിൽ ഒതുക്കുകയും ക്യാച്ച് ഔട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്തു. കുൽദീപ് യാദവും നന്നായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനിൽ ചൗധരി നോട്ട് ഔട്ട് വിളിക്കുകയായിരുന്നു.

https://youtu.be/AzTSw4OSmdo

തുടർന്ന് നായകൻ പാണ്ഡ്യയോട് റിവ്യൂ എടുക്കാൻ കുൽദീപ് യാദവ് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. എങ്കിലും പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്ന് തോന്നിയത് കൊണ്ടാവാം, പാണ്ഡ്യ ആദ്യം റിവ്യൂ എടുക്കാൻ താൽപര്യം കാണിച്ചില്ല. ഒടുവിൽ കുൽദീപിന്റെ നിർബന്ധത്തിന് വഴങ്ങി റിവ്യൂ എടുക്കുകയായിരുന്നു. ശേഷം കുൽദീപിനെ നോക്കി, ഇത് ഔട്ട് ആയില്ലെങ്കിൽ നിനക്കിനി ഒരു റിവ്യൂവും എടുക്കാൻ സമ്മതിക്കില്ല എന്ന് ഹാർദിക് പറയുകയുണ്ടായി. പക്ഷേ സംഗതി കാര്യമായിട്ടല്ല, ഒരു തമാശരൂപേണയാണ് അദ്ദേഹം പറഞ്ഞത്. ഒടുവിൽ ഹാർദിക് തന്നെയായിരുന്നു ശരി എന്ന് റീപ്ലേകളിൽ നിന്നും വ്യക്തമായി. പന്ത് ബാറ്റിൽ കൊണ്ടിരുന്നില്ല, ഇന്ത്യക്ക് ഒരു റിവ്യൂ അവസരം നഷ്ടമാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *