ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലഖ്നൗവിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീൽഡിംഗിന് ഇറങ്ങിയ ടീം ഇന്ത്യക്ക് തകർപ്പൻ തുടക്കം. 10 ഓവറിൽ വെറും 48 റൺസ് മാത്രം വിട്ടുകൊടുത്ത ഇന്ത്യൻ ബോളർമാർ അവരുടെ 4 വിക്കറ്റുകളും വീഴ്ത്തിയിരിക്കുകയാണ്. സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ 3 സ്പിന്നർമാരെ ഇറക്കിയാണ് ഇന്ത്യ കളിപിടിച്ചത്.
മത്സരത്തിൽ പേസർ ഉമ്രാൻ മാലിക്കിന് പകരം സ്പിന്നർ ചഹലിനെ ഉൾപ്പെടുത്തിയ തീരുമാനം ശരിവച്ചുകൊണ്ട് ചഹാൽ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. നാലാം ഓവർ എറിഞ്ഞ അദ്ദേഹം മൂന്നാം പന്തിൽ ഫിൻ അലനെ ക്ലീൻ ബോൾഡ് ആക്കുകയും അതൊരു മെയ്ഡൻ ഓവറാക്കി അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവരും വിക്കറ്റ് നേടി. അതിന് ശേഷമാണ് കുൽദീപ് യാദവ് പന്തെറിയാൻ എത്തിയത്. എട്ടാം ഓവർ എറിഞ്ഞ അദ്ദേഹം ഒരു ബൗണ്ടറി ഉൾപ്പെടെ 5 റൺസ് വഴങ്ങിയിരുന്നു.
തുടർന്ന് പത്താം ഓവറിലാണ് കുൽദീപ് വെറും മൂന്ന് സിംഗിൾ മാത്രം വഴങ്ങുകയും അവസാന പന്തിൽ വിക്കറ്റ് നേടുകയും ചെയ്തത്. അഞ്ചാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഡാരിൽ മിച്ചൽ മിഡ് ഓണിലെക്ക് ഡ്രൈവ് ചെയ്ത് സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ വലതുവശത്തെക്ക് ഡൈവ് ചെയ്ത കുൽദീപ് റൺ സേവ് ചെയ്തിരുന്നു. തുടർന്നാണ് അടുത്ത പന്തിൽ ഓഫ് സ്റ്റമ്പിനു വെളിയിൽ പിച്ച് ചെയ്യിപ്പിച്ചുകൊണ്ട് മിച്ചലിനെ ഡ്രൈവ് ചെയ്യാൻ കബളിപ്പിച്ച് ബാറ്റിന് അടിയിലൂടെ പോയി ക്ലീൻ ബോൾഡാക്കിയത്.
വീഡിയോ :