ദുബായിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യയ്ക്ക് 58 റൺസിന്റെ തോൽവി.എന്നാൽ കളിക്കിടെ സംഭവിച്ച ഒരു റൺ ഔട്ട് ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ പതിനാലാം ഓവറിൽ ആയിരുന്നു സംഭവം. സിംഗിളിനായി ഓടിയ ന്യൂസിലാൻഡ് താരം അമേലിയ കെർ പന്ത് അടിച്ചു ഒരു റൺസിനായി ഓടി. ബോൾ കയ്യിൽ കിട്ടിയ ഇന്ത്യൻ താരം ഹർമൻ പ്രീത് കൗർ പന്ത് കയ്യിലെടുത്തു ഓടിവന്നു. ഇതു കണ്ട ന്യൂസിലാൻഡ് താരം രണ്ടാം റണ്ണിനായി ഓടി. ഈ സമയം ഹർമൻ പ്രീതിൽ നിന്നും പന്ത് കിട്ടിയ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് ന്യൂസിലൻഡ് താരത്തെ റൺ ഔട്ട് ആക്കി. മാത്രമല്ല ന്യൂസിലാൻഡ് താരം പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.
പക്ഷേ ഈ സമയം അമ്പയർമാർ ഓവർ തീർന്നു എന്ന തരത്തിൽ ക്യാപ്പ് ബൗളർക്ക് കൈമാറി. ഓവർ തീർന്നാൽ റൺ ഔട്ട് ആക്കാൻ പാടില്ല എന്നാണ് നിയമം. ഇത് ചൂണ്ടിക്കാണിച്ച് ടിവി അമ്പയർ ഔട്ട് നിഷേധിച്ചു ന്യൂസിലാൻഡ് താരത്തെ തിരിച്ചുവിളിച്ചു. ഇതിൽ ഇന്ത്യൻ താരങ്ങളും കോച്ചും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ റൺ ഔട്ടിൽ നിന്നും രക്ഷപ്പെട്ട ന്യൂസിലൻഡ് താരത്തിന് പക്ഷേ അധികം ആയുസ്സ് ഉണ്ടായില്ല. അടുത്ത ഓവറിൽ തന്നെ താരം പുറത്തായി. വിവാദ വീഡിയോ കാണാം.