ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ലക്നവിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. പടുകൂറ്റൻ സ്കോർ ബാംഗ്ലൂർ ലക്നൗനെതിരെ പടുത്തുയർത്തിയ ശേഷമായിരുന്നു തോൽവി. മത്സരത്തിൽ നിർണായകം ആയത് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാന്റെ ബാറ്റിംഗ് ആയിരുന്നു. തോൽവി ഏറ്റുവാങ്ങിയ ബാംഗ്ലൂരിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബാംഗ്ലൂരിന് പുറമേ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെതിരെയും ട്രോളുകൾ നിറയുന്നുണ്ട്. രാഹുൽ ഔട്ട് ആയതാണ് ലക്നൗ ജയിക്കാൻ കാരണമെന്നാണ് പല വിരുതൻമാറും അഭിപ്രായപ്പെടുന്നത്. ഇതിന് കാരണം രാഹുലിന്റെ മന്ദഗതിയിലുള്ള ബാറ്റിംഗ് ആണ്.
ട്രോളുകളിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം വലിയ സ്കോർ പടുത്തുയർത്തിയിട്ടും ബാംഗ്ലൂരിലെ രക്ഷയില്ല എന്നതാണ്. ബാംഗ്ലൂർ ബോളർമാർ നന്നായി ട്രോൾ ഏറ്റുവാങ്ങുന്നുണ്ട്. കാലം ഇത്ര കഴിഞ്ഞിട്ടും ബാംഗ്ലൂർ ബോളർമാർക്ക് മാത്രം കാര്യമായ മാറ്റമൊന്നും വന്നില്ല എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. ഹർഷൽ പട്ടേൽ എന്ന ബാംഗ്ലൂർ ബോളറും ട്രോളുകളിൽ നിറയുന്നുണ്ട്. അവസാന ഓവറിൽ ഹർഷൽ പട്ടേൽ നന്നായി പന്തെറിഞ്ഞു എങ്കിലും അതിനുമുമ്പുള്ള ഓവറുകളിൽ നന്നായി തല്ലു വാങ്ങിയിരുന്നു.
അവസാന പന്തിൽ ലക്നൗവിന് ജയിക്കാനായി വേണ്ടിയിരുന്നത് ഒരു റൺ ആണ്. സ്ട്രൈക്കർ എന്റിൽ ബാറ്റ് ചെയ്തിരുന്ന ആവേഷ് ഖാൻ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ചുവെങ്കിലും ബോൾ മിസ്സ് ചെയ്തു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് റൺഔട്ട് ആക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എങ്കിലും അത് നടന്നില്ല. കാരണം ബോൾ കൃത്യമായി കൈക്കുള്ളിൽ ഒതുക്കാൻ കാർത്തിക്കിന് കഴിഞ്ഞില്ല എന്നതാണ്.
കാർത്തിക്കിന്റെ ഈ നിർണായക പിഴവിനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ധോണിയുമായി താരതമ്യപ്പെടുത്തിയാണ് മിക്ക ആളുകളും കാർത്തിക്കിന്റെ ഈ മിസ്സിനെ കമ്പയർ ചെയ്യുന്നത്. ധോണി ആയിരുന്നുവെങ്കിൽ മത്സരഗതി മറ്റൊന്നാകുമായിരുന്നു എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. അവസാന പന്തിൽ കാർത്തിക്കിന്റെ ഭാഗത്ത് നിന്നുണ്ടായ നിർണായകപിഴവിന്റെ വീഡിയോ ദൃശ്യം കാണാം.