Categories
Uncategorized

കുംബ്ലെയുടെ റെക്കോർഡ് തകർത്ത് അശ്വിൻ !! സഹായകമായത് ജുറലിന്റെ തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് !!

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ നാലാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 192 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ്. റാഞ്ചിയിലെ ട്രിക്കി പിച്ചിൽ നാലാം ദിവസം 152 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്.

മത്സരത്തിൽ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 145 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡ് അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ട് ലീഡ് 191 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റിൽ തന്റെ 35ആം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, ഏറ്റവുമധികം അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ തന്റെ പേരിൽ ചേർത്തു. അനിൽ കുംബ്ലെയുടെ റെക്കോർഡ് ആണ് അശ്വിൻ തകർത്തത്. ഈ റെക്കോർഡ് നേട്ടത്തിലെത്താൻ അശ്വിനെ സഹായിച്ചത് വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിന്റെ ഒരു തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് ആയിരുന്നു. അശ്വിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സൺ കളിച്ച റിവേഴ്‌സ് സ്വീപ്പ് ജൂറൽ തന്റെ മികച്ച റിഫ്ലെക്സിലൂടെ കൈയിലൊതുക്കുകയായിരുന്നു.

വീഡിയോ കാണാം.

Categories
Uncategorized

ക്യാപ്റ്റന്റെ വാക്ക് ധിക്കരിച്ച് കുൽദീപ് !! ട്രാപ്പിൽ കുടുങ്ങി ക്രോളി !!വൈറൽ വീഡിയോ കാണാം

മോഡേൺ ഡേ ക്രിക്കറ്റിലെ ടോപ് സ്പിൻ ബൗളർസിൽ ഒരാളാണ് ചൈനമാൻ കുൽദീപ് യാദവ്. ക്രിക്കറ്റ്‌ പ്രേമികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുള്ള ചില ഇൻക്രെഡിബിൾ ഡെലിവറികൾ പലപ്പോഴും കുൽദീപ് എറിയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു കുൽദീപ് ഡെലിവറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റിനിടയിൽ ആയിരുന്നു സംഭവം. ഒന്നാം ഇന്നിങ്സിൽ 46 റൺസ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 63 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അർദ്ധസെഞ്ച്വറി നേടിയ സാക് ക്രോളി അവരെ മികച്ച ലീഡിലേക്ക് നയിച്ചു. അപ്പോഴാണ് ക്യാപ്റ്റൻ രോഹിത് കുൽദീപിനെ ബൗളിങ്ങിൽ കൊണ്ടുവന്നത്. കുൽദീപ് വന്നതിന് ശേഷം ക്രോളി റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തുടർന്ന് ക്യാപ്റ്റൻ രോഹിത്തും കുൽദീപും ക്രോളിയെ ട്രാപ്പിൽ ആക്കാനുള്ള മൂവ്സ് നടത്തി. കവർ ഫീൽഡറിനെ മാറ്റി ക്രോളിയെ ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കാം എന്ന് രോഹിത് പറഞ്ഞെങ്കിലും, കുൽദീപ് ഫീൽഡർ അവിടെ തന്നെ നിൽക്കട്ടെ എന്ന് ക്യാപ്റ്റനോട് ആവശ്യപെട്ടു. ആ പ്ലാൻ അടുത്ത പന്തിൽ തന്നെ വർക്ക്‌ ആവുകയും ചെയ്തു. കുൽദീപ് തന്റെ ട്രേഡ്മാർക്ക് ഡെലിവറിയിലൂടെ ക്രോളിയെ ഷോട്ടിന് ക്ഷണിച്ചു കൊണ്ട് തന്നെ ക്ലീൻ ബൗൾഡാക്കി. ആ വിക്കറ്റ് ആയിരുന്നു കളിയിലെ സുപ്രധാന വഴിതിരിവായി മാറിയതും. കുൽദീപിന്റെ ആ തകർപ്പൻ വിക്കറ്റിന്റെ വീഡിയോ കാണാം.