മോഡേൺ ഡേ ക്രിക്കറ്റിലെ ടോപ് സ്പിൻ ബൗളർസിൽ ഒരാളാണ് ചൈനമാൻ കുൽദീപ് യാദവ്. ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുള്ള ചില ഇൻക്രെഡിബിൾ ഡെലിവറികൾ പലപ്പോഴും കുൽദീപ് എറിയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു കുൽദീപ് ഡെലിവറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റിനിടയിൽ ആയിരുന്നു സംഭവം. ഒന്നാം ഇന്നിങ്സിൽ 46 റൺസ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 63 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അർദ്ധസെഞ്ച്വറി നേടിയ സാക് ക്രോളി അവരെ മികച്ച ലീഡിലേക്ക് നയിച്ചു. അപ്പോഴാണ് ക്യാപ്റ്റൻ രോഹിത് കുൽദീപിനെ ബൗളിങ്ങിൽ കൊണ്ടുവന്നത്. കുൽദീപ് വന്നതിന് ശേഷം ക്രോളി റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തുടർന്ന് ക്യാപ്റ്റൻ രോഹിത്തും കുൽദീപും ക്രോളിയെ ട്രാപ്പിൽ ആക്കാനുള്ള മൂവ്സ് നടത്തി. കവർ ഫീൽഡറിനെ മാറ്റി ക്രോളിയെ ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കാം എന്ന് രോഹിത് പറഞ്ഞെങ്കിലും, കുൽദീപ് ഫീൽഡർ അവിടെ തന്നെ നിൽക്കട്ടെ എന്ന് ക്യാപ്റ്റനോട് ആവശ്യപെട്ടു. ആ പ്ലാൻ അടുത്ത പന്തിൽ തന്നെ വർക്ക് ആവുകയും ചെയ്തു. കുൽദീപ് തന്റെ ട്രേഡ്മാർക്ക് ഡെലിവറിയിലൂടെ ക്രോളിയെ ഷോട്ടിന് ക്ഷണിച്ചു കൊണ്ട് തന്നെ ക്ലീൻ ബൗൾഡാക്കി. ആ വിക്കറ്റ് ആയിരുന്നു കളിയിലെ സുപ്രധാന വഴിതിരിവായി മാറിയതും. കുൽദീപിന്റെ ആ തകർപ്പൻ വിക്കറ്റിന്റെ വീഡിയോ കാണാം.