Categories
Uncategorized

ഒരു റണ്ണിന് പകരം നൽകിയത് മൂന്ന് റൺസ് !! വൈറലായി ഗുജറാത്തിന്റെ കോമഡി ഫീൽഡിങ് വീഡിയോ !!

‘ഫീൽഡിങ്ങും വിക്കറ്റിനിടയിലുള്ള ഓട്ടവും – ഈ രണ്ട് കാര്യങ്ങളിൽ ഒരിക്കലും ഞാനൊരു കോംപ്രമൈസിന് തയ്യാറാകില്ല’ – ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകൾ ഒരു കളിയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാം. പ്രത്യേകിച്ചും ഷോർട്ടർ ഫോർമാറ്റ്സിൽ. അത്തരത്തിൽ ഇന്ന് നടന്ന വുമൺസ് പ്രീമിയർ ലീഗിലെ ഒരു ഫീൽഡിങ് ഇൻസിഡന്റ് കണ്ടാൽ ആരായാലും തലയിൽ കൈവച്ചു പോകും.

ഗുജറാത്തും മുംബൈയും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഗുജറാത്ത്‌ ഉയർത്തിയ 127 റൺസ് ടാർഗറ്റ് പിന്തുടർന്ന് ഇറങ്ങിയ മുംബൈ 2-ന് 29 എന്ന നിലയിൽ പതറിയ സമയം. കാതറിൻ ബ്രയസ് എറിഞ്ഞ പന്ത് മിഡ്‌ വിക്കറ്റ് റീജിയനിലേക്ക് തട്ടി നാറ്റ് സിവർ ബ്രന്റ് സിംഗിൾ എടുത്തു. എന്നാൽ പന്ത് കളക്ട് ചെയ്ത ഫീൽഡർ സ്ട്രിക്കർസ് എൻഡിലേക്ക് ത്രോ ചെയ്യുകയും പന്ത് സ്റ്റമ്പിൽ കൊണ്ട് ഡിഫ്ലക്ട് ആയതോടെ മുംബൈയ്ക്ക് ഓവർത്രോയിലൂടെ മറ്റൊരു റണ്ണും ലഭിച്ചു. പക്ഷെ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. ഓവർത്രോ ഫീൽഡ് ചെയ്ത മറ്റൊരു ഫീൽഡർ വീണ്ടും സ്റ്റമ്പിലേക്ക് എറിഞ്ഞു. ഇത് കളക്ട് ചെയ്യാൻ പക്ഷെ സ്റ്റമ്പിന്റെ അടുത്ത് കീപ്പർ ഉണ്ടായിരുന്നില്ല. അങ്ങനെ മുംബൈയ്ക്കും നാറ്റ് സിവറിനും വീണ്ടുമൊരു റൺ കൂടെ ലഭിച്ചു. മത്സരത്തിൽ നിരവധി റൺസാണ് മിസ്സ്‌ ഫീൽഡിങ്ങിലൂടെ ഗുജറാത്ത്‌ മുംബൈയ്ക്ക് നൽകിയത്.

വീഡിയോ ചുവടെ കാണാം.

Categories
Uncategorized

കുംബ്ലെയുടെ റെക്കോർഡ് തകർത്ത് അശ്വിൻ !! സഹായകമായത് ജുറലിന്റെ തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് !!

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ നാലാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 192 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ്. റാഞ്ചിയിലെ ട്രിക്കി പിച്ചിൽ നാലാം ദിവസം 152 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്.

മത്സരത്തിൽ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 145 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കുകയായിരുന്നു. രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡ് അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ട് ലീഡ് 191 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റിൽ തന്റെ 35ആം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, ഏറ്റവുമധികം അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ തന്റെ പേരിൽ ചേർത്തു. അനിൽ കുംബ്ലെയുടെ റെക്കോർഡ് ആണ് അശ്വിൻ തകർത്തത്. ഈ റെക്കോർഡ് നേട്ടത്തിലെത്താൻ അശ്വിനെ സഹായിച്ചത് വിക്കറ്റ് കീപ്പർ ധ്രുവ് ജൂറലിന്റെ ഒരു തകർപ്പൻ വൺ ഹാൻഡഡ് ക്യാച്ച് ആയിരുന്നു. അശ്വിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സൺ കളിച്ച റിവേഴ്‌സ് സ്വീപ്പ് ജൂറൽ തന്റെ മികച്ച റിഫ്ലെക്സിലൂടെ കൈയിലൊതുക്കുകയായിരുന്നു.

വീഡിയോ കാണാം.

Categories
Uncategorized

കൈറോൺ ‘സൂപ്പർമാൻ’ പൊള്ളാർഡ് !! 37ആം വയസ്സിലും ഞെട്ടിക്കുന്ന ക്യാച്ചുമായി താരം !! കിടിലൻ ക്യാച്ച് വീഡിയോ കാണാം

ക്രിക്കറ്റ്‌ ചരിത്രം പരിശോധിച്ചാൽ നിരവധി ഇൻക്രെഡിബിൽ ബൗണ്ടറി ലൈൻ ക്യാച്ചുകൾ നമുക്ക് കാണാൻ സാധിക്കും. മികച്ച റിഫ്ലെക്സ് ഉള്ളൊരു താരത്തിന് മാത്രമേ ബൗണ്ടറി റോപ്പിനരികിൽ ബാലൻസ് തെറ്റാതെ തകർപ്പൻ ക്യാച്ച് എടുക്കാൻ സാധിക്കുകയുള്ളു. അത്തരത്തിൽ ബൗണ്ടറി ലൈനിൽ കിടിലൻ ക്യാച്ച് എടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു താരാമാണ് കൈറോൺ പൊള്ളാർഡ്. പൊള്ളാർഡിന്റെ ബൗണ്ടറി ലൈൻ ക്യാച്ചുകൾ എല്ലാം തന്നെ വളരെ സ്പെഷ്യലാണ്.

ഇപ്പോഴിതാ പൊള്ളാർഡിന്റെ അത്തരത്തിലുള്ളൊരു ക്യാച്ച് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടയിൽ ആയിരുന്നു സംഭവം. മിർ ഹംസയുടെ ഡെലിവറി ബാറ്ററായ ജഹാൻദാദ് ഖാൻ ഗ്രൗണ്ടിന് നേരെ പായിച്ചു. സിക്സ് എന്ന് ഉറപ്പിച്ച പന്ത് പക്ഷെ ബൗണ്ടറി ലൈനിൽ നിന്നിരുന്ന പൊള്ളാർഡ് ടിപ്പിക്കൽ പൊള്ളാർഡ് സ്റ്റൈലിൽ കൈപ്പിടിയിൽ ഒതുക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പല തവണ പൊള്ളാർഡിൽ നിന്നും കണ്ട അതേ സ്റ്റൈൽ ക്യാച്ച് തന്നെ. 37ആം വയസ്സിലും തന്റെ ഫീൽഡിങ് സ്കിൽസിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു പോളിയുടെ ക്യാച്ച്.

Just Kieron Pollard things.

വീഡിയോ കാണാം..

Categories
Uncategorized

ക്യാപ്റ്റന്റെ വാക്ക് ധിക്കരിച്ച് കുൽദീപ് !! ട്രാപ്പിൽ കുടുങ്ങി ക്രോളി !!വൈറൽ വീഡിയോ കാണാം

മോഡേൺ ഡേ ക്രിക്കറ്റിലെ ടോപ് സ്പിൻ ബൗളർസിൽ ഒരാളാണ് ചൈനമാൻ കുൽദീപ് യാദവ്. ക്രിക്കറ്റ്‌ പ്രേമികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലുള്ള ചില ഇൻക്രെഡിബിൾ ഡെലിവറികൾ പലപ്പോഴും കുൽദീപ് എറിയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു കുൽദീപ് ഡെലിവറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റിനിടയിൽ ആയിരുന്നു സംഭവം. ഒന്നാം ഇന്നിങ്സിൽ 46 റൺസ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 63 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അർദ്ധസെഞ്ച്വറി നേടിയ സാക് ക്രോളി അവരെ മികച്ച ലീഡിലേക്ക് നയിച്ചു. അപ്പോഴാണ് ക്യാപ്റ്റൻ രോഹിത് കുൽദീപിനെ ബൗളിങ്ങിൽ കൊണ്ടുവന്നത്. കുൽദീപ് വന്നതിന് ശേഷം ക്രോളി റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. തുടർന്ന് ക്യാപ്റ്റൻ രോഹിത്തും കുൽദീപും ക്രോളിയെ ട്രാപ്പിൽ ആക്കാനുള്ള മൂവ്സ് നടത്തി. കവർ ഫീൽഡറിനെ മാറ്റി ക്രോളിയെ ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കാം എന്ന് രോഹിത് പറഞ്ഞെങ്കിലും, കുൽദീപ് ഫീൽഡർ അവിടെ തന്നെ നിൽക്കട്ടെ എന്ന് ക്യാപ്റ്റനോട് ആവശ്യപെട്ടു. ആ പ്ലാൻ അടുത്ത പന്തിൽ തന്നെ വർക്ക്‌ ആവുകയും ചെയ്തു. കുൽദീപ് തന്റെ ട്രേഡ്മാർക്ക് ഡെലിവറിയിലൂടെ ക്രോളിയെ ഷോട്ടിന് ക്ഷണിച്ചു കൊണ്ട് തന്നെ ക്ലീൻ ബൗൾഡാക്കി. ആ വിക്കറ്റ് ആയിരുന്നു കളിയിലെ സുപ്രധാന വഴിതിരിവായി മാറിയതും. കുൽദീപിന്റെ ആ തകർപ്പൻ വിക്കറ്റിന്റെ വീഡിയോ കാണാം.

Categories
Uncategorized

വലിയ ഹീറോ ഒന്നും ആകാൻ നോക്കണ്ട !! സർഫറാസിനെ ശകാരിച്ച് ക്യാപ്റ്റൻ രോഹിത് !!

കളിക്കളത്തിൽ നിന്നുമേറ്റ പരിക്ക് മൂലം പല ജീവനും പൊലിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസിന്റെ വേർപാട് ഇന്നും ക്രിക്കറ്റ്‌ പ്രേമികൾക്ക് ഒരു തീരാവേദനയാണ്. ആധുനിക ക്രിക്കറ്റിൽ ക്ലോസ് ഇൻ ഫീൽഡ് നിൽക്കുമ്പോൾ ഒരിക്കലും ഹെൽമെറ്റ്‌ ധരിക്കാതെ നിൽക്കാൻ അമ്പയർസ് അനുവദിക്കാറില്ല. ഇപ്പോഴിതാ അതുമായി ചുറ്റിപറ്റി ഒരു സംഭവം വൈറൽ ആയിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിനിടയിൽ ആയിരുന്നു സംഭവം.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിനിടെ ടെയിൽ എൻഡറായ ഷോയ്ബ് ബഷീർ സ്ട്രൈക്ക് വന്നപ്പോൾ ഇന്ത്യൻ നായകൻ രോഹിത് മിഡ്‌ ഓഫിൽ നിന്നും സർഫറാസ് ഖാനെ ക്ലോസ് ഇൻ ഫീൽഡിലേക്ക് വരാൻ ആവശ്യപെട്ടു. ഉടൻ തന്നെ സർഫറാസ് ഷോർട്ട് ലെഗ് പൊസിഷനിൽ വന്നു നിന്നു. എന്നാൽ അപ്പോൾ അമ്പയർ കുമാർ ധർമ്മസേന ഹെൽമെറ്റ്‌ ധരിച്ചതിന് ശേഷമേ നിൽക്കാൻ പാടുള്ളുവെന്ന് സർഫറാസിനോട് പറഞ്ഞു. ഒരു ബോൾ അല്ലെ ഉള്ളു ഓവർ അവസാനിക്കാൻ, അതിനാൽ സാരമില്ല എന്നായിരുന്നു സർഫറാസിന്റെ മറുപടി. എന്നാൽ അമ്പയർ അത് അനുവദിച്ചില്ല.

അതേസമയം മുംബൈക്കാരന്റെ ടിപ്പിക്കൽ സ്റ്റൈലിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും സർഫറാസിനോട് രസകരമായ കമന്റ്‌ പാസ്സ് ചെയ്തു. ‘ഭായ് ഹീറോ ആകാൻ ഒന്നും നോക്കണ്ട. പോയി ഹെൽമെറ്റ്‌ വച്ചിട്ട് വന്ന് നിൽക്കു’, എന്നായിരുന്നു രോഹിത്തിന്റെ കമന്റ്‌. തുടർന്ന് റിസർവ് താരം സർഫറാസിന് ഹെൽമെറ്റ്‌ കൊണ്ട് നൽകുകയും അത് ധരിച്ചതിന് ശേഷവുമായിരുന്നു അദ്ദേഹം ഫീൽഡ് നിന്നതും. രോഹിത്തിന്റെ ആ വൈറൽ കമന്റിന്റെ വീഡിയോ താഴെ ചേർക്കുന്നു.

Categories
Cricket

ഓൾ ഔട്ടായെന്ന് കരുതി ഗ്രൗണ്ട് വിട്ടു താരങ്ങൾ ,ശേഷം തിരിച്ചു വരേണ്ടി വന്നു : വീഡിയോ കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്മിത്തിന്റെയും ഹെഡിന്റെയും സെഞ്ച്വറി മികവിൽ 469 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 296 റൺസിന് ഓൾ ഔട്ട്‌ ആയി. ഇന്ത്യക്ക് വേണ്ടി രഹനേയും താക്കൂറും ഫിഫ്റ്റി സ്വന്തമാക്കി.89 റൺസ് നേടിയ രഹനേയാണ് ഇന്ത്യൻ ടോപ് സ്കോർർ.

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ വീറും വാശിയും നിറഞ്ഞ മത്സരത്തിന് ഇടയിൽ വളരെ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഒരു പക്ഷെ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്രയും രസകരവും വിചിത്രവുമായ സംഭവം ഇത് ആദ്യമായിട്ടായിരിക്കും.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ഒൻപത് വിക്കറ്റ് നിലയിൽ 294 എന്നാ നിലയിൽ നിൽക്കുകയാണ്. അവസാനം ബാറ്ററായി സിറാജ് ഇന്ത്യക്ക് വേണ്ടി ക്രീസിലേക്ക് വരുകയാണ്.നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ ഗ്രീൻ സിറാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കുന്നു. എന്നാൽ സിറാജ് ഉടനെ തന്നെ റിവ്യൂ കൊടുക്കുന്നു. അമ്പയറുടെ തീരുമാനത്തിന് വേണ്ടി കാത്തു നിൽക്കാതെ ഓസ്ട്രേലിയ താരങ്ങൾ ഡഗ് ഔട്ടിലേക്ക് തിരകെ നടക്കുന്നു. എന്നാൽ റിവ്യൂയിൽ തീരുമാനം സിറാജിന് അനൂകലമാകുന്നു. ഓസ്ട്രേലിയ താരങ്ങൾ എല്ലാം തിരകെ ഫീൽഡിങ് പൊസിഷനിലേക്ക് എത്തുന്നു.തൊട്ട് അടുത്ത ഓവറിൽ തന്നെ ഷമിയേ ക്യാരിയുടെ കൈയിൽ എത്തിച്ചു സ്റ്റാർക് ഇന്ത്യയെ ഓൾ ഔട്ട്‌ ആക്കുന്നു.

Categories
Cricket Latest News Video

നോബോൾ ചോദിച്ചുവാങ്ങി വിരാട് കോഹ്‌ലി; നീരസത്തോടെ ഓടിയടുത്ത്‌ ഷക്കീബ്‌..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഓപ്പണർ കെ എൽ രാഹുലിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. സൂര്യകുമാർ യാദവ് 16 പന്തിൽ അതിവേഗം 30 റൺസും എടുത്തു.

8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 50 റൺസ് എടുത്ത രാഹുലിനെ ബംഗ്ലാ നായകൻ ഷക്കീബ് പുറത്താക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ ഒന്നാം പവർപ്ലേയിൽ ആറോവറിൽ 37/1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് സൂര്യ എത്തിയതോടെ സ്കോറിങ്ങിന് വേഗംവച്ചു.

5 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 7 റൺസ് എടുത്ത ദിനേശ് കാർത്തിക് റൺഔട്ട് ആകുകയായിരുന്നു. അക്സർ പട്ടേലും 7 റൺസ് നേടി പുറത്തായി. 44 പന്തിൽ 64 റൺസ് എടുത്ത കോഹ്‌ലിയും 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഷക്കീബ് അൽ ഹസനും നേർക്കുനേർ വന്നിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. തന്റെ തലയുടെ ഉയരത്തിൽ വന്ന പന്ത് കോഹ്‌ലി ലോങ് ലെഗിലെക്ക് കളിക്കുകയും ഉടനെ തന്നെ സ്ക്വയർലെഗ് അമ്പയറോട് നോബോൾ സിഗ്നൽ നൽകാൻ പറയുകയും ചെയ്തു. ഓവറിലെ രണ്ടാമത്തെ ഷോർട്ട് ബോൾ എറിഞ്ഞാൽ അമ്പയർ നോബോൾ വിളിക്കണം എന്നാണ് നിയമം.

അതനുസരിച്ച് അമ്പയർ നോബോൾ വിളിക്കുകയും അടുത്ത പന്തിൽ ഫ്രീഹിറ്റ് സിഗ്നൽ നൽകുകയും ചെയ്തു. അപ്പോഴേക്കും അവിടേയടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അത് വളരെ ഉയരത്തിൽ ആയിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും അൽപ്പം കഴിഞ്ഞ് ഇരുവരും ചിരിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ദിനേശ് കാർത്തികിന് ഫുൾ ടോസ് ബോൾ ലഭിച്ചെങ്കിലും ഒരു ലെഗ് ബൈ സിംഗിൾ എടുക്കാനെ കഴിഞ്ഞുള്ളൂ.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.

Categories
Cricket Latest News Malayalam Video

ബുദ്ധി കൊണ്ട് കളിക്കുന്നവൻ ! റൺസ് സേവ് ചെയ്യാൻ ഫുട്ബാൾ സ്കിൽ പുറത്തെടുത്തു അശ്വിൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച്‌ ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ കാണാം :

Categories
Cricket Latest News Malayalam

ഒരു ക്യാപ്റ്റനും ചെയ്യാത്ത സെലിബ്രേഷൻ !ട്രോഫി വാങ്ങിയ ശേഷം “ഗബ്ബർ സ്റ്റൈൽ” വിജയാഘോഷവുമായി ഇന്ത്യൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നുന്ന ജയം ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി, ആദ്യ മത്സരത്തിൽ 9 റൺസിന് തോറ്റ ശേഷം ഇന്ത്യ പരമ്പരയിൽ ഗംഭീര തിരിച്ച് വരവ് നടത്തിയാണ് പരമ്പര നേട്ടം സ്വന്തമാക്കിയത്, ഡൽഹിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു,  ഡേവിഡ് മില്ലർ ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ 3 മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) വാഷിംങ്ങ്ടൺ സുന്ദർ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് മലാനെയും(15) റീസ ഹെൻഡ്രിക്ക്സിനെയും(3) മുഹമ്മദ്‌ സിറാജ് മടക്കി അയച്ചപ്പോൾ 26/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക, പിന്നീട് വന്നവരൊക്കെയും ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നിലയുറപ്പിക്കും മുൻപ് ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ സൗത്ത് ആഫ്രിക്ക വെറും 99 റൺസിന് ഓൾ ഔട്ട്‌ ആയി, ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെയും (8) ഇഷാൻ കിഷനെയും (10) പെട്ടന്ന് നഷ്ടമായെങ്കിലും 49 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 28* റൺസ് എടുത്ത ശ്രേയസ് അയ്യറും വിജയത്തിലേക്ക് നയിക്കുകയായിരുന്നു,
57 ബോളിൽ 8 ഫോറുകൾ അടക്കമാണ് ഗിൽ 49 റൺസ് നേടിയത്, അർധ സെഞ്ച്വറിക്ക് തൊട്ട് അകലെ ലുൻഗി ൻഗിഡിയുടെ ബോളിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു, ഒടുവിൽ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ തീരത്ത് എത്തുകയായിരുന്നു.

മൽസര ശേഷം വിജയികൾക്കുള്ള ട്രോഫി സ്വീകരിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടയിൽ അടിച്ച് “ഗബ്ബർ സ്റ്റൈലിൽ” ആണ് വിജയം ആഘോഷിച്ചത്, കൂടാതെ യുവ താരം മുകേഷ് കുമാറിന് ട്രോഫി സമ്മാനിച്ച് ധവാൻ ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയം കീഴടക്കി, 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ താരം ആയപ്പോൾ, 3 മത്സരങ്ങളിലും മികച്ച ബോളിങ്ങ് പ്രകടനം കാഴ്ച വെച്ച മുഹമ്മദ്‌ സിറാജ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.