Categories
Uncategorized

ഒരു റണ്ണിന് പകരം നൽകിയത് മൂന്ന് റൺസ് !! വൈറലായി ഗുജറാത്തിന്റെ കോമഡി ഫീൽഡിങ് വീഡിയോ !!

‘ഫീൽഡിങ്ങും വിക്കറ്റിനിടയിലുള്ള ഓട്ടവും – ഈ രണ്ട് കാര്യങ്ങളിൽ ഒരിക്കലും ഞാനൊരു കോംപ്രമൈസിന് തയ്യാറാകില്ല’ – ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകൾ ഒരു കളിയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാം. പ്രത്യേകിച്ചും ഷോർട്ടർ ഫോർമാറ്റ്സിൽ. അത്തരത്തിൽ ഇന്ന് നടന്ന വുമൺസ് പ്രീമിയർ ലീഗിലെ ഒരു ഫീൽഡിങ് ഇൻസിഡന്റ് കണ്ടാൽ ആരായാലും തലയിൽ കൈവച്ചു പോകും.

ഗുജറാത്തും മുംബൈയും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഗുജറാത്ത്‌ ഉയർത്തിയ 127 റൺസ് ടാർഗറ്റ് പിന്തുടർന്ന് ഇറങ്ങിയ മുംബൈ 2-ന് 29 എന്ന നിലയിൽ പതറിയ സമയം. കാതറിൻ ബ്രയസ് എറിഞ്ഞ പന്ത് മിഡ്‌ വിക്കറ്റ് റീജിയനിലേക്ക് തട്ടി നാറ്റ് സിവർ ബ്രന്റ് സിംഗിൾ എടുത്തു. എന്നാൽ പന്ത് കളക്ട് ചെയ്ത ഫീൽഡർ സ്ട്രിക്കർസ് എൻഡിലേക്ക് ത്രോ ചെയ്യുകയും പന്ത് സ്റ്റമ്പിൽ കൊണ്ട് ഡിഫ്ലക്ട് ആയതോടെ മുംബൈയ്ക്ക് ഓവർത്രോയിലൂടെ മറ്റൊരു റണ്ണും ലഭിച്ചു. പക്ഷെ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. ഓവർത്രോ ഫീൽഡ് ചെയ്ത മറ്റൊരു ഫീൽഡർ വീണ്ടും സ്റ്റമ്പിലേക്ക് എറിഞ്ഞു. ഇത് കളക്ട് ചെയ്യാൻ പക്ഷെ സ്റ്റമ്പിന്റെ അടുത്ത് കീപ്പർ ഉണ്ടായിരുന്നില്ല. അങ്ങനെ മുംബൈയ്ക്കും നാറ്റ് സിവറിനും വീണ്ടുമൊരു റൺ കൂടെ ലഭിച്ചു. മത്സരത്തിൽ നിരവധി റൺസാണ് മിസ്സ്‌ ഫീൽഡിങ്ങിലൂടെ ഗുജറാത്ത്‌ മുംബൈയ്ക്ക് നൽകിയത്.

വീഡിയോ ചുവടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *