Categories
Uncategorized

പുതിയ ക്യാപ്റ്റനെ രോഷത്തോടെ കൂകി എതിരേറ്റു മുംബൈ ആരാധകർ.അമ്പരന്ന് പാണ്ഡ്യ. വീഡിയോ കാണാം

രോഹിത് ശർമയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റുവാങ്ങിയ അന്നുമുതൽ മുംബൈ ആരാധകരുടെ മനസ്സിലെ വില്ലനാണ് ഹർദിക് പാണ്ഡ്യ. സോഷ്യൽ മീഡിയയിലും മറ്റും ആരാധകർ അദ്ദേഹത്തിൻറെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരുന്നത്. ഇപ്പോൾ ഇതാ ഐപിഎൽ മത്സരങ്ങൾ തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ വിട്ടു കാണികൾ ഗ്രൗണ്ടിലും അദ്ദേഹത്തിന് എതിരെ പ്രതിഷേധിക്കുകയാണ്.

ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മുംബൈ ഇന്ത്യൻസിലെ തൻറെ ആദ്യ ക്യാപ്റ്റൻസി ഡ്യൂട്ടിയിൽ തന്നെ പാണ്ഡ്യക്ക് കാണികളിൽ നിന്നും കണക്കിന് കിട്ടി. ടോസിനായി രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് വിളിച്ചപ്പോൾ തന്നെ കാണികൾ കൂവൽ തുടങ്ങി. പിന്നീട് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോഴും കാണികൾ കൂവൽ തുടർന്നു. ആരാധകർ ഹർഷാരവത്തോടെ സ്വീകരിക്കുമെന്ന് കരുതിയ പാണ്ഡ്യക്ക് ഇതുവലിയ ഷോക്കായി. ഈ സമയം അവതാരകനായ രവിശാസ്ത്രി ചിരിക്കുന്ന ദൃശ്യങ്ങളും കാണാം.അവസാനം തൻറെ മുൻ ടീമായ ഗുജറാത്ത് ടൈറ്റാൻസ് ആരാധകരോടും പുതിയ ടീമായ മുംബൈ ഇന്ത്യൻസ് ആരാധകരോടും സപ്പോർട്ട് ആവശ്യപ്പെട്ടതാണ് പാണ്ഡ്യ സംസാരം അവസാനിപ്പിച്ചത്.പാണ്ഡ്യയെ കൂകി ആരാധകർ എതിരേറ്റ സംഭവത്തിന്റെ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *