Categories
Uncategorized

അടിയെടാ അവനെ. ഹർദിക്കിന്റെ പേരിൽ തമ്മിൽ തല്ലി ആരാധകരും. നടപടിക്ക് ബിസിസിഐ. വൈറൽ വീഡിയോ ഇതാ

ക്യാപ്റ്റൻ എന്ന നിലയിൽ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ഹർദിക് പാണ്ഡ്യക്ക് പക്ഷേ ഇന്നലെ തൻറെ കരിയറിലെ ഒരു കറുത്ത ദിനം ആയിരുന്നു. ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാക്കിയെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ടോസ് സമയത്ത് കാണികൾ കൂവിയത് മുതൽ മത്സരശേഷം മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പക്കൽ നിന്നും ശകാരം കേൾക്കുന്നതുവരെ എത്തി കാര്യങ്ങൾ. മാത്രമല്ല മത്സരത്തിൽ 6 റൺസിന് ഗുജറാത്ത് ടൈറ്റൻസ് വിജയിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഇതാ ഇതിൻറെ എല്ലാം പുറമേ മറ്റൊരു വിവാദം കൂടി ഉയർന്നുവരുന്നു. മുംബൈ ഗുജറാത്ത് ആരാധകർ മത്സരശേഷം ഗാലറിയിൽ സംഘർഷത്തിൽ ഏർപ്പെടുകയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അന്വേഷണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.നേരത്തെ അപ്രതീക്ഷിതമായിട്ടായിരുന്നു മുംബൈ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ മാറ്റി ആ സമയത്ത് ഗുജറാത്ത് ക്യാപ്റ്റനായ പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇതുപക്ഷേ ഇരു ടീമിലെയും ആരാധകർ തമ്മിലുള്ള സൈബർ ആക്രമണങ്ങൾക്കും മറ്റും കാരണമായിട്ടുണ്ടായിരുന്നു. അതിൻറെ തുടർച്ചയാണ് ഇന്നലെ ഗ്യാലറിയിലും കണ്ടത്. ഏതായാലും സംഭവം അന്വേഷിക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.സംഭവത്തിന്റെ വൈറൽ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *