Categories
Uncategorized

പാണ്ഡ്യയെ “മണ്ടാ” എന്ന് വിളിച്ച് ആരാധകർ. തിരിഞ്ഞു നോക്കാതെ ഓടി താരം. വൈറൽ വീഡിയോ ഇതാ

വിജയാഘോഷത്തോടെ തൻറെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ പദവി തുടങ്ങാം എന്ന് കരുതിയ ഹർദിക്ക് പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴക്കുന്നതിനാണ് ഇന്നലെ അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ആറ് റൺസിന് തോൽക്കുകയും ചെയ്തതിനു പുറമേ പാണ്ഡ്യയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സീസണിൽ ഗുജറാത്ത് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹം ഒരു സുപ്രഭാതത്തിൽ മുംബൈയിലേക്ക് ക്യാപ്റ്റനായി വണ്ടി കയറുന്നതിനാണ് നമ്മൾ സാക്ഷിയായത്. ഇത് ഗുജറാത്ത് ആരാധകർക്ക് അദ്ദേഹത്തോട് കലിപ്പ് ഉണ്ടാവാൻ കാരണമായി. മാത്രമല്ല രോഹിത് ശർമയെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയതിലുള്ള അരിശം മുംബൈ ആരാധകർക്കും ഉണ്ട്.

ഈ പ്രതിഷേധങ്ങൾക്ക് നടുവിലാണ് ഇന്നലെ അഹമ്മദാബാദിൽ ഗുജറാത്തിനെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടാൻ മുംബൈ എത്തിയത്. പക്ഷേ ടോസ് മുതൽ പിന്നീട് അങ്ങോട്ട് ഇരു വിഭാഗം കാണികളുടെയും രോഷത്തിന് അദ്ദേഹം ഇരയായി. ഇതിൻറെ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഹർദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു കൂട്ടം കാണികൾ അദ്ദേഹത്തെ ഹിന്ദിയിൽ ” മണ്ടാ, മണ്ടാ” എന്ന് വിളിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. താരം ഇത് മൈൻഡ് ചെയ്യാതെ ധൃതിയിൽ കാണികളിൽ നിന്നും ഗ്രൗണ്ടിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം .വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *