Categories
Uncategorized

കോലിയുടെ അടുക്കലേക്ക് പാഞ്ഞെടുത്ത് ആരാധകൻ. അനുഗ്രഹിച്ചു വിട്ട് കോലി. വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ് ബാംഗ്ലൂർ ത്രില്ലർ മത്സരത്തിൽ ബാംഗ്ലൂരിന് തകർപ്പൻ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. അവസാന ഓവറ് വരെ നീണ്ട ത്രില്ലറിൽ ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 77 റൺസ് എടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്.

എന്നാൽ മത്സരത്തിന്റെ ഡ്രിങ്ക്സ് ഇടവേളയിൽ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്യാലറിയിൽ നിന്നും ഓടി വന്ന ഒരു ആരാധകൻ ബാറ്റ് ചെയ്യുകയായിരുന്ന കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും സെക്യൂരിറ്റി ഗാർഡ് ആരാധകനെ പിടിച്ചു പുറത്തുകൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. ആദ്യം അമ്പരന്ന കോലി പിന്നീട് അയാളെ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്.രസകരമായ ആ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *