Categories
Uncategorized

ക്യുടെസ്റ്റ് വീഡിയോ ഓഫ് ദി ഡേ.അനുഷ്കയോടും കുഞ്ഞുങ്ങളോടും ഗ്രൗണ്ടിൽ ഫോണിലൂടെ സംസാരിച്ചു കോലി.മനോഹരമായ ആ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ ഇന്നലെ നടന്ന ബാംഗ്ലൂർ പഞ്ചാബ് മത്സരത്തിൽ പഞ്ചാബിനെ മറികടന്ന് ബാംഗ്ലൂരിന് നാലു വിക്കറ്റ് ജയം.77 റൺസ് എടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്.കഴിഞ്ഞ രണ്ട് മാസം ആയി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അവധിയെടുത്തു തൻറെ കുടുംബത്തോടൊപ്പം ചെലവഴിച്ച് ഐപിഎല്ലിലൂടെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് കോലി.സ്വന്തം കുടുംബത്തോടുള്ള താരത്തിന്റെ അറ്റാച്ച്മെന്റ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്

അത്തരത്തിൽ ഉള്ള ഒരു സംഭവത്തിന് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മാൻ ഓഫ് ദി മാച്ച് ട്രോഫി നേടിയ ശേഷം കോലി മൈതാനത്തിന്റെ ഒരു ഭാഗത്തേക്ക് മാറിനിന്ന് തൻറെ കുടുംബത്തോട് ഫോൺ ചെയ്യുന്നത് കാണാമായിരുന്നു. ഭാര്യക്കും മക്കൾക്കും ഫ്ളയിങ് കിസ്സ് കൊടുക്കുന്നതും കുഞ്ഞുങ്ങളോട് കുസൃതിയോടെ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഭാര്യ അനുഷ്ക ശർമയെയും രണ്ടു കുട്ടികളെയും അദ്ദേഹം എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്.രസകരമായ ആ വൈറൽ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *