Categories
Cricket Latest News

ബെയ്‌ർസ്റ്റോയുടെ സ്റ്റംപ് പിഴുതെറിഞ്ഞ് നോർജെയുടെ 150 കി.മി ഡെലിവറി ; വീഡിയോ

സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സന്ദർശകർക്ക് മികച്ച തുടക്കം. ആദ്യ ദിനം ആദ്യ സെക്ഷൻ പുരോഗമിക്കുമ്പോൾ 21 ഓവറിൽ ഇംഗ്ലണ്ടിന്റെ 4 വിക്കറ്റ് സൗത്താഫ്രിക്ക വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് 71 റൺസ് അടിച്ചു കൂട്ടിയിട്ടുണ്ട്. 58 പന്തിൽ 41 റൺസ് നേടിയ ഒലി പോപ്പും, 12 പന്തിൽ 2 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റോക്സുമാണ് ക്രീസിൽ.

അലക്സ് ലീസ് (5), സാക് ക്രോളി (9), റൂട്ട് (8), ബെയ്‌ർസ്റ്റോ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ലീയെ പുറത്താക്കി റബഡ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു. പിന്നാലെ 9ആം ഓവറിലെ അഞ്ചാം പന്തിൽ മറ്റേ ഓപ്പണറെ കൂടി പുറത്താക്കി റബഡ വീണ്ടും മുന്നേറ്റം സമ്മാനിച്ചു.

നാലാമനായി ക്രീസിൽ എത്തിയ റൂട്ടിനെ നിലയുറപ്പിക്കും വിക്കറ്റിന് മുന്നിൽ കുടുക്കി യുവതാരം ജാൻസനും തന്റെ വരവറിയിച്ചു. ശേഷം ക്രീസിൽ എത്തിയ ബെയ്‌ർസ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പേ നോർജെ 150 വേഗതയാർന്ന ഡെലിവറി സ്റ്റംപ് പിഴുതെറിഞ്ഞ് കൂടാരം കയറ്റി. ഏറ്റവും ഒടുവിൽ ബെയ്‌ർസ്റ്റോ കളിച്ച ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 2 ഇന്നിങ്സിലും സെഞ്ചുറി നേടി തകർപ്പൻ പ്രകടനം നടത്തിയിരുന്നു. എന്നാൽ ആ ഫോം തുടരാൻ വിടാതെ പൂജ്യത്തിൽ തന്നെ ബെയ്‌ർസ്റ്റോയെ പുറത്താക്കിയിരിക്കുകയാണ്.

സ്റ്റോക്‌സ് ക്യാപ്റ്റനായി ചുമതലയേറ്റതിനുശേഷം ഇംഗ്ലണ്ട് തങ്ങളുടെ അവസാന നാല് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുക. ഈ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങളാണ് ഉള്ളത്.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ: അലക്സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്(c), ബെൻ ഫോക്സ്(w), സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, മാറ്റി പോട്ട്സ്, ജെയിംസ് ആൻഡേഴ്സൺ
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: ഡീൻ എൽഗർ(സി), സാരെൽ എർവീ, കീഗൻ പീറ്റേഴ്‌സൺ, എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡ്യൂസെൻ, കൈൽ വെറെയ്‌നെ(w), മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബഡ, ആൻറിച്ച് നോർജെ, ലുങ്കി എൻഗിഡി

Leave a Reply

Your email address will not be published. Required fields are marked *