ഇന്ത്യൻ ടീമിനെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെയും എക്കാലത്തെയും ഇതിഹാസ താരമാണ് മഹേന്ദ്ര സിംഗ് ധോണി. 2007ലെ 20 – 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് അദ്ദേഹം. 2007 ൽ അദ്ദേഹത്തിൻറെ കീഴിൽ ഇന്ത്യ ട്വൻറി20 ലോകകപ്പ് നേടിയപ്പോൾ ഒരു പിടി യുവതാരങ്ങളും ആയിട്ടായിരുന്നു അദ്ദേഹം ടീമിനെ നയിച്ചത്. അതിൽ നിന്ന് വ്യത്യസ്തമായി 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോൾ സീനിയർ താരങ്ങളുടെയും ജൂനിയ താരങ്ങളുടെയും ഒരു മിക്സഡ് ടീമിനെ ആയിരുന്നു അദ്ദേഹം നയിച്ചത്. യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിലും അവർക്ക് പിന്തുണ നൽകുന്നതിലും സൗരവ് ഗാംഗുലിക്ക് ശേഷം ഏറ്റവും അധികം പ്രയത്നിച്ച നായകനാണ് ധോണി. ആർ അശ്വിൻ, സുരേഷ് റെയ്ന, മുരളി വിജയ് തുടങ്ങിയ ഒരുപാട് താരങ്ങളെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്.
ഇപ്പോഴും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ധോണി പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തുവന്ന വീഡിയോ. ചെന്നൈ സൂപ്പർ കിംഗ് യുവതാരം റിസ്വിക്ക് തൻറെ ഷോട്ട് വെറൈറ്റികൾ പഠിപ്പിച്ചു കൊടുക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പഞ്ചാബു മായുള്ള മത്സരത്തിന്റെ തൊട്ടുമുമ്പ് നടന്ന പ്രാക്ടീസ് സെക്ഷനിലാണ് അദ്ദേഹം റിസ്വിക് തൻറെ ബാറ്റിംഗ് ടിപ്സുകൾ പറഞ്ഞുകൊടുക്കുന്നത്. വൈറലായ ഇരുവരുടെയും പ്രാക്ടീസ് സെക്ഷൻ വീഡിയോ ഇതാ
— nadeer500 (@nadeer50048205) May 1, 2024