ഓസ്ട്രേലിയയിലേക്ക് എതിരെയുള്ള ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഓസീസ് ഫാസ്റ്റ് ബോളിങ്ങിന്റെ മുന്നിൽ തകർന്നടികയാണ്. എന്നാൽ തകർച്ചയ്ക്കിടയിലും പൊരുതി kl രാഹുലിന്റെ പുറത്താകൽ ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്.
മിച്ചൽ സ്റ്റാർകിൻ്റെന്റെ പന്തിൽ രാഹുലിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് കീപ്പർ പിടിച്ചു. ഓസ്ട്രേലിയ താരങ്ങൾ അപ്പിൽ ചെയ്തെങ്കിലും ഫീൽഡ് അമ്പയർ ഔട്ട് നൽകിയില്ല. റിവ്യൂ കൊടുത്ത ഓസ്ട്രേലിയക്ക് അനുകൂലമായി മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്നും സ്പൈകോമീറ്ററിൽ കണ്ടത് ബാറ്റ് പാഡിൽ തട്ടിയ മൂവ്മെൻറ് ആണെന്നും റിപ്ലൈകളിൽ കാണാമായിരുന്നു. അമ്പയറുടെ തീരുമാനത്തിൽ രാഹുൽ പ്രതിഷേധിച്ചാണ് കളം വിട്ടത്. മുമ്പും പലതവണ ഇന്ത്യ ഓസ്ട്രേലിയ സന്ദർശിച്ചപ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണ്. ഇത് ഈ പരമ്പരയിലും തുടരുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർക്കുള്ളത്. 74 പന്തിൽ മൂന്ന് ബോണ്ടറികളോടെ 26 റൺസ് എടുത്തു നിൽക്കുകയായിരുന്നു ആ സമയത്ത് രാഹുൽ. വിവാദമായ ആ വിക്കറ്റ് വിഡിയോ കാണാം