ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും വഴി തിരിവാവുന്നത് ഫീൽഡിങ് മികവ് തന്നെയാണ്. ചുരുങ്ങിയ റൺസുകൾ പോലും കൃത്യമായ ഫീൽഡിങ് മൂലം വിജയിക്കാൻ സാധിക്കുന്ന അനേകം മത്സരങ്ങളുണ്ട്. മാത്രമല്ല ഓരോ ക്യാച്ചുകളും നമ്മുടെ മനസിൽ എന്ന് നിലനിൽക്കുന്നതുമായിരിക്കും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.
ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തിന് ഇടയിലാണ് ഇത്തരത്തിൽ ഒരു ക്യാച്ച് കൂടി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്ല കയറി കൂടിയത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 23 ഓവറിലെ മൂന്നാമത്തെ പന്തിലായിരുന്നു സംഭവം.ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു.ബൗളിങ്ങിൽ ഇന്ത്യയെ തകർത്ത ഷക്കിബ് അൽ ഹസൻ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.
സുന്ദർ എറിഞ്ഞ 23 ആം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് ഓഫീലൂടെ ഉയർത്തി അടിക്കാന് ശ്രമിച്ച ഷക്കിബിനെ അതിമനോഹരമായ ഡൈവിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവ് കൈപിടിയിൽ ഒതുക്കുകയായിരുന്നു.അതും ഒറ്റ കൈയിൽ.അതെ,പിടിച്ച കോഹ്ലി വരെ അമ്പരുന്നു,പിന്നെയാണോ നമ്മൾ !.
നിലവിൽ ബംഗ്ലാദേശ് 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് സ്വന്തമാക്കിട്ടുണ്ട്. നേരത്തെ ടോസ് ലഭിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഷാകിബിന്റെ ബൌളിംഗ് മികവിൽ ഇന്ത്യയെ ബംഗ്ലാദേശ് 186 റൺസിന് പുറത്താക്കിയിരുന്നു. ഷാക്കിബ് അഞ്ചു വിക്കറ്റ് സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി 73 റൺസ് എടുത്ത രാഹുൽ ആണ് ടോപ് സ്കോർർ.