Categories
Uncategorized

മത്സരത്തിനിടെ രോഹിത് ശർമയെ കെട്ടിപ്പിടിച്ച് ആരാധകൻ. കീഴടക്കിയ പോലീസിനോട് ആരാധകനെ ഉപദ്രവിക്കരുത് എന്ന് താരം. വൈറൽ വീഡിയോ കാണാം

ഇപ്രാവശ്യത്തെ ട്വൻറി20 ലോകകപ്പ് കിരീടം നേടണമെന്ന ലക്ഷ്യത്തോടെ എത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ഏക പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തകർത്തു. ടോസ് നേടിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 182 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയം ടീം ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

എന്നാൽ മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്ന സമയത്ത് ഒരു ആരാധകൻ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയെ ഗ്രൗണ്ടിൽ ഇറങ്ങി വന്ന് കെട്ടിപ്പിടിക്കുകയും പോലീസുകാർ വന്ന് ആരാധകനെ വളഞ്ഞിട്ട് കീഴടക്കുകയും ചെയ്തു. എന്നാൽ തൻറെ ആരാധകനെ ഉപദ്രവിക്കരുത് എന്നും മാന്യമായി പെരുമാറണമെന്നും പോലീസിനോട് ആവശ്യപ്പെടുന്ന രോഹിത് ശർമയയെ ആണ് നമുക്ക് കാണാൻ കഴിഞ്ഞത്. ആരാധകരോട് താരം കാണിക്കുന്ന മാന്യമായ പെരുമാറ്റം മുമ്പും ചർച്ചയായിട്ടുണ്ട്. ആ വൈറൽ വീഡിയോ കാണാം

https://x.com/nadeer50048205/status/1797126173513928708?t=Ay7Zs-rM1GcXG-6Y-dH2cg&s=19

Leave a Reply

Your email address will not be published. Required fields are marked *