Categories
Uncategorized

ലെ ഗിൽ – ഞാൻ അമേരിക്കയും അഹമ്മദാബാദാക്കി കേട്ടോ!!

ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ശേഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ശുഭമാൻ ഗിൽ. തുടരെ സെഞ്ച്വറികൾ സ്വന്തമാക്കിയ അദ്ദേഹം റൺസ് കണ്ടെത്താൻ വളരെ വിഷമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ഫോം വീണ്ടുയെടുത്ത കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി ട്വന്റി മത്സരം.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹെറ്റ്മൈറിന്റെ ഫിഫ്റ്റിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് സ്വന്തമാക്കിയിരുന്നു.ഹെറ്റ്മൈറിനെ കൂടാതെ 45 റൺസ് സ്വന്തമാക്കിയ ഹോപ്പുമാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി മികച്ചു നിന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പനർമാരായ ജെയ്സവാളും ഗില്ലും മികച്ച തുടക്കം നൽകുകയാണ്. തന്റെ ക്ലാസ് മുഴുവൻ പുറത്ത് എടുത്ത ഇന്നിങ്സാണ് കാഴ്ച വെക്കുന്നത്. ഓഫിലേക്കും ലെഗ് സൈഡിലേക്കും സ്ട്രൈറ്റിലേക്കും താരം കൂറ്റൻ സിക്സറുകൾ സ്വന്തമാക്കുകയായിരുന്നു.77 റൺസാണ് അദ്ദേഹം സ്വന്തമാക്കി.

Categories
Uncategorized

ഇതൊക്കെയാണ് ക്യാച്ച്,, വെടിക്കെട്ട് ബാറ്റിംഗ് നടത്തി കൊണ്ടിരുന്ന മേയെഴ്സിനെ പുറത്താക്കിയ സഞ്ജുവിന്റെ വീഡിയോ ഇതാ.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് നാലാമത്തെ ട്വന്റി ട്വന്റി ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ആരംഭിച്ചു. അഞ്ചു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യ ഒരു മത്സരവും വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരവും വിജയിച്ചു.ആദ്യത്തെ മത്സരം വെസ്റ്റ് ഇൻഡീസ് 4 റൺസിനും രണ്ടാമത്തെ മത്സരം 2 വിക്കറ്റിനും വിജയിച്ചു. മൂന്നാമത്തെ മത്സരം ഇന്ത്യ 7 വിക്കറ്റിനും വിജയിച്ചു.

നാലാമത്തെ ട്വന്റി ട്വന്റിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ സഞ്ജു സാംസന്റെ ക്യാച്ചാണ് ചർച്ചവിഷയം.വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ. ആദ്യത്തെ ഓവറിൽ വെസ്റ്റ് ഇന്ത്യൻ ഓപ്പനർ 13 റൺസ് സ്വന്തമാക്കി.രണ്ടാമത്തെ ഓവർ എറിയാൻ അർഷദീപ് എത്തുന്നു

.ഓവറിലെ മൂന്നാമത്തെ പന്ത് മേയേർസ് ബൗണ്ടറി നേടുന്നു. തൊട്ട് അടുത്ത പന്തിൽ ഒരു ഷോട്ട് ബോൾ. അപ്പർ കട്ടിന് ശ്രമിച്ച മേയെര്സ് കാണുന്നത് അത്ഭുതകരമായ രീതിയിൽ സഞ്ജു പന്ത് കൈകലാക്കിയതാണ്.7 പന്തിൽ 17 റൺസ് സ്വന്തമാക്കി മേയേർസ് പുറത്ത്

Categories
Uncategorized

ധോനിയെ മാതൃകയാക്കിയാ കുസാൽ മെൻഡിസിന്റെ അത്ഭുത റൺ ഔട്ട്‌ വീഡിയോ ഇതാ

മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പിങ്ങിൽ വിപ്ലവം സൃഷ്ടിച്ചത് ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മിന്നൽ സ്റ്റമ്പ്പിങ് എല്ലാം ക്രിക്കറ്റ്‌ ആരാധകർ വളരെ ഏറെ രസിച്ചതാണ്. മാത്രമല്ല അദ്ദേഹം നടത്തിയ റൺ ഔട്ടുകളും വളരെ പ്രശ്സതമാണ്. നിലവിലെ വിക്കറ്റ് കീപ്പർമാരിൽ പലരും ധോനിയെ മാതൃകയാക്കുന്നവരുമാണ്.

ധോണിയുടെ നടത്തിയ രീതിയിലുള്ള റൺ ഔട്ടുകൾ അനുകരിക്കുന്ന കീപ്പർമാരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്. ലങ്കൻ പ്രീമിയർ ലീഗിൽ. വെള്ളിയാഴ്ച ഗാലെ ടൈറ്റാൻസും ദാമ്പുള്ള ഓറോയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റാൻസ് ഇന്നിങ്സിന്റെ അവസാനത്തെ ഓവർ.ബാറ്റർ ലഹിരു സമരകൂൺ നേരിട്ട ആദ്യ പന്തിൽ സ്‌ക്വർ ലെഗിലേക്ക് ബോൾ പ്ലേസ് ചെയ്യുന്നു.രണ്ടാം റണ്ണിന് താരം ഓടുകയാണ്. ത്രോ കീപ്പർ എൻഡിലേക്ക്. എന്നാൽ ബാറ്റിംഗ് ക്രീസിന്റെ മുന്നിലേക്ക് വന്നാ ബോൾ കീപ്പർ കുസാൽ മെൻഡിസ് പിടിച്ചു സ്റ്റപിലേക്ക് എറിയുന്നു. റൺ ഔട്ട്‌.

Categories
Uncategorized

വഴിയരികിൽ നിന്ന ആരാധകാരുമായി സമയം പങ്ക് വെച്ച് ധോണി, വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളാണ് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. എന്നാൽ എന്നും ആരാധകർ പ്രിയപ്പെട്ട താരം കൂടിയാണ് ഇദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും കഴിഞ്ഞ ഐ പി എൽ സീസണിൽ ധോണിയേ കാണുവാൻ വേണ്ടി എത്തി ചേർന്ന ആരാധക കൂട്ടം ഏവരെയും അത്ഭുതപെടുത്തിയതാണ്

.ഈ ആരാധക സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ധോണിക്കും കഴിയില്ല. തന്റെ കഴിഞ്ഞ പിറന്നാൾ ദിവസം അദ്ദേഹം വീട്ടിൽ കാണാൻ തടിച്ചു കൂടിയ ആരാധക ദൃശ്യം തരംഗമായതാണ്.അന്നും ധോണി തന്റെ വീടിന് പുറത്ത് വന്നു ആരാധകരെ അഭിവാന്ദ്യം ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്.

റാഞ്ചിയിൽ രണ്ട് ആരാധകാരുമായി സംസാരിക്കുന്ന ധോണിയുടെ ദൃശ്യമാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിലെ ചർച്ച വിഷയം. തന്റെ വിന്റജ് കാറുമായി റാഞ്ചിയിലൂടെ സഞ്ചരിക്കുകയായിരുന്നു ധോണി.തന്റെ അടുത്തേക്ക് വന്ന ആരാധകരോട് വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ധോണി. വീഡിയോ ഇതാ..

Categories
Uncategorized

ആ തീരുമാനം എന്നെയും ഞെട്ടിച്ചു. ബി സി സി ഐ ക്കെതിരെ തുറന്നടിച്ചു ധവാൻ..

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ്‌ ഓപ്പനർമാരിൽ ഒരാളാണ് ശിഖർ ധവാൻ. ധവാന്റെ ചിറകിലേറിയാണ് ഇന്ത്യ 2013 ചാമ്പ്യൻസ് വിജയിച്ചതും 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ വരെ എത്തിയതും.2013-19 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയങ്ങളിൽ ചുക്കാൻ പിടിച്ചത് രോഹിത്തിന് ഒപ്പം അദ്ദേഹം നൽകാറുള്ള തുടക്കത്തിലാണ്.

CHRISTCHURCH, NEW ZEALAND – NOVEMBER 30: Shikhar Dhawan of India bats during game three of the One Day International series between New Zealand and India at Hagley Oval on November 30, 2022 in Christchurch, New Zealand. (Photo by Joe Allison/Getty Images)

എന്നാൽ ഒരു വേള താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി. തുടർന്ന് ശുബ്മാൻ ഗിൽ രോഹിത്തിന് ഒപ്പം ഓപ്പണിങ്ങിൽ തിളങ്ങിയതോടെ ധവാന്റെ തിരിച്ചു വരവ് അസാധ്യമായി.എന്നാലും ഏഷ്യൻ ഗെയിസിന് ഒള്ള ടീമിന്റെ നായകൻ അദ്ദേഹമായിരിക്കും എന്നാ തരത്തിൽ വാർത്തകൾ പുറത്ത് വന്നു. പക്ഷെ താരത്തെ ടീമിൽ പരിഗണിച്ചത് പോലുമില്ല. ഇപ്പോൾ ധവാൻ തന്റെ മനസ്സ് തുറന്നിരിക്കുകയാണ്.

CHRISTCHURCH, NEW ZEALAND – NOVEMBER 30: Shikhar Dhawan of India warms up ahead of game three of the One Day International series between New Zealand and India at Hagley Oval on November 30, 2022 in Christchurch, New Zealand. (Photo by Joe Allison/Getty Images)

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് വാർത്തകൾ എല്ലാം താൻ ക്യാപ്റ്റനാവുമെന്ന് തരത്തിലായിരുന്നു.എന്നാൽ എന്റെ പേര് പോലും ടീമിലുണ്ടായിരുന്നില്ല. എനിക്ക് അത് ഒരു ഷോക്കായിരുന്നു.പക്ഷെ അവർക്ക് വേറെ ചിന്തകളായിരുന്നു. ഞാൻ അതിനോട് യോജിക്കുകയും ചെയ്യുന്നു.ടീമിനെ എല്ലാം വിധ ആശംസകളും നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Categories
Uncategorized

സഞ്ജുവിന് ഇനിയും സമയമുണ്ടെന്ന് ആകാശ് ചോപ്ര..

ഏകദിന ലോകക്കപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയൊള്ളു. ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മധ്യനിരയിലെ പ്രശനങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടായിട്ടില്ല. കെ എൽ രാഹുലും ശ്രെയസും പരിക്ക് മാറി വരാത്ത പക്ഷം സഞ്ജു സാംസണോ സൂര്യ കുമാർ യാദവോ ഈ സ്ഥാനത്തേക്ക് എത്തിയേക്കാം.

എന്നാൽ ഇപ്പോൾ ഇതിനുള്ള ഉത്തരവുമായി ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്.അമ്പാട്ടി റയുഡുവിനെ പോലെ സഞ്ജു സാംസന്റെ കരിയർ അവസാനിക്കുമോ എന്നാ ചോദ്യത്തിന് മറുപടിയുമായിയാണ് ചോപ്ര പറഞ്ഞു തുടങ്ങിയത്.നിലവിലെ സാഹചര്യത്തിൽ കെ എൽ രാഹുൽ തിരകെ വന്നാൽ സഞ്ജു സാംസൺ ഒരിക്കലും ടീമിൽ സാനിധ്യമുണ്ടാവില്ല.

രാഹുൽ തിരകെ എത്തിയില്ലെങ്കിൽ സഞ്ജു തീർച്ചയായും ടീമിൽ ഉണ്ടാവും.മാത്രമല്ല സഞ്ജുവിന് ഇപ്പോൾ 28 വയസ്സായിട്ടുള്ളു. ഇനിയും അദ്ദേഹത്തിൽ ഒരുപാട് ക്രിക്കറ്റ്‌ ബാക്കിയുണ്ട്.ഇരുപതുകളുടെ അവസാനത്തിലുള്ള ഒരു താരത്തിന്റെ കരിയർ അത്ര പെട്ടെന്നു അവസാനിക്കില്ല.2024 ട്വന്റി ട്വന്റി ലോകക്കപ്പും അദ്ദേഹത്തിന് മുന്നിലുണ്ട് എന്നും ചോപ്ര കൂട്ടിച്ചേർത്തു.

Categories
Uncategorized

മഴയില്ല, ഗ്രൗണ്ട് നനഞ്ഞു കിടക്കുവല്ല, പിന്നെ ഇവന്മാർ എങ്ങോട്ടാ ഈ പോകുന്നേ..

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് 8 മണിക്ക് ആരംഭിക്കേണ്ടതായിരുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യക്ക് ഈ മത്സരം അതിനിർണായകമാണ്.ആദ്യത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നാല് റൺസിന് വിജയിച്ചു.

രണ്ടാം മത്സരത്തിൽ ഇന്ത്യ തിരച്ചടിക്കുമെന്ന് കരുതി.പക്ഷെ 2 വിക്കറ്റിന് ഇന്ത്യ വീണ്ടും തോറ്റു. ഇപ്പോൾ മൂന്നാമത്തെ മത്സരം വൈകുകയാണ്. മത്സരം വൈകുന്നതിന്റെ കാരണമാണ് രസകരം.പ്രൊവിഡൻസിലാണ് മൂന്നാമത്തെ ട്വന്റി ട്വന്റിയും നടക്കുന്നത്. ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ എന്തോ ഒരു കുറവ് പോലെ താരങ്ങൾക്കും അമ്പയർക്ക് തോന്നുന്നു.

30 യാർഡ് സർക്കിൾ വരിക്കാൻ ഗ്രൗണ്ട് സ്റ്റാഫ്‌ മറന്നു പോയിരുന്നു. ഈ ഒരു കാരണമാണ് മത്സരം വൈകിച്ചതും.തുടർന്ന് 30 യാർഡ് സർക്കിൾ സ്ഥാപിച്ചതിന് ശേഷം മത്സരം ആരംഭിച്ചു. ഈ മത്സരം കൂടി തോറ്റാൽ ഒരു ട്വന്റി ട്വന്റി സീരീസിൽ മൂന്നു മത്സരങ്ങൾ തോൽക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി ഹാർദിക് പാന്ധ്യ മാറും.

Categories
Uncategorized

രോഗങ്ങളെ നേരിടേണ്ടത് ഇങ്ങനെയാണ്, തന്റെ 83 മത്തെ വയസിൽ ഓക്സിജൻ സിലണ്ടർ വെച് കീപ് ചെയ്തു അലക്സ്‌ സ്റ്റീൽ..

രോഗങ്ങൾ ഒരു മനുഷ്യനെ നന്നായി ക്ഷീണിപിച്ചേക്കാം.ആഗ്രഹങ്ങൾ പലതും ഈ രോഗങ്ങൾ കാരണം വേണ്ടെന്ന് വെച്ചേക്കാം. അവസരങ്ങൾ പലതും ഒഴിവാക്കി വിട്ടേക്കാം.എന്നാൽ ഇത്തരത്തിൽ ഉള്ളവർ മാതൃകയാക്കേണ്ട ഒരാളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.മുൻ സ്കോട്ടീഷ് താരം അലക്സ്‌ സ്റ്റീലാണ് ഈ താരം.

സ്കോട്ട്ലാൻഡിന് വേണ്ടി 14 ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.2020 ൽ തന്റെ 80 മത്തെ വയസിൽ അദ്ദേഹത്തിന് ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് എന്നാ രോഗം പിടിപെട്ടു.തനിക്ക് ഇനി അധിക കാലമില്ലെന്ന് ഡോക്ടർ വിധി എഴുതി.എന്നാൽ ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവമാണ് പുറത്ത് വരുന്നത്.

തന്റെ 83 മത്തെ വയസിൽ അദ്ദേഹം ഓക്സിജൻ സിലനഡർ തന്റെ പുറത്ത് ഇട്ടു അദ്ദേഹം ഒരു മത്സരത്തിൽ കീപ് ചെയ്തിരിക്കുകയാണ്.30 ഓവറാണ് അദ്ദേഹം മത്സരത്തിൽ കീപ് ചെയ്തത്.ഈ 30 ഓവർ കീപ് ചെയ്യാൻ സാധിച്ചതിൽ താൻ വളരെ ത്രില്ല് ആണെന്ന് അദ്ദേഹം മത്സര ശേഷം പറഞ്ഞു.

Categories
Uncategorized

ഇത് പോലെ ഒരു എൻട്രി സ്വപ്നങ്ങളിൽ മാത്രം, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ചു തിലക് വർമ…

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്നലെ സമാപിച്ചിരുന്നു. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ നാല് റൺസിന് തോൽപിച്ചു. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 150 റൺസ് പിന്തുടർന്ന് ഇന്ത്യൻ ഇന്നിങ്സ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിന് അവസാനിച്ചു.എന്നാൽ ഈ തോൽവിയിലും ഇന്ത്യക്ക് പ്രതീക്ഷ വഹമായ ഒരു കാര്യം കൂടി സംഭവിച്ചിരുന്നു.

യുവ താരം തിലക് വർമയുടെ അരങ്ങേറ്റ മത്സരത്തിലെ വെടികെട്ട് ഇന്നിങ്സിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.22 പന്തിൽ 39 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇതിൽ രണ്ട് ഫോറും മൂന്നു സിക്സും സ്വന്തമാക്കി.

ഇതിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ട ആദ്യത്തെ മൂന്നു പന്തുകളിൽ രണ്ട് സിക്സാണ് അദ്ദേഹം സ്വന്തമാക്കിയത്.അതും വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും മികച്ച പേസ് ബൗളേറായ അലിസരി ജോസഫിനെതിരെ. മാത്രമല്ല ഒരു ട്വന്റി ട്വന്റി മത്സരത്തിൽ മൂന്നു സിക്സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരാമെന്ന റെക്കോർഡും തിലക് ഈ മത്സരത്തിൽ സ്വന്തമാക്കി.

Categories
Uncategorized

കണ്ടോടാ മലയാളി പവർ…

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസ് ഇന്ത്യ ഏകദിന പരമ്പര സഞ്ജു സാംസൺ വളരെ നിർണായകമാണ്. ലോകകപ്പ്‌ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ഈ പരമ്പര അനുസരിചായിരിക്കും. മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല.

എന്നാൽ രണ്ടാം ഏകദിനത്തിൽ ഇടം ലഭിച്ചുവെങ്കിലും സഞ്ജുവിന് തന്റെ മികവിലേക്ക് ഉയരാൻ കഴിഞ്ഞില്ല. പക്ഷെ മൂന്നാമത്തെ ഏകദിനത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യുകയാണ്.റുതുരാജ് ഗെയ്ക്വാദ് പുറത്തായപോളാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്.

23 മത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് സഞ്ജു ആദ്യത്തെ പന്ത് നേരിടുന്നത്.നേരിട്ട ആദ്യത്തെ പന്തിൽ അദ്ദേഹം ഡബിൾ സ്വന്തമാക്കി.തൊട്ട് അടുത്ത പന്തിൽ തന്റെ ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തിൽ കാറിയയുടെ ലെഗ് സ്പിൻ ലോങ്ങ്‌ ഓണിന് മുകളിലൂടെ നിലം തൊടാതെ ഗാലറിയിലേക്ക്.തന്റെ 12 മത്തെ ഏകദിനത്തിൽ മൂന്നാമത്തെ ഫിഫ്റ്റി + സ്കോറാണ് സഞ്ജു ഈ ഇന്നിങ്സിന് ഇടയിൽ സ്വന്തമാക്കിയത്.41 പന്തിൽ 51 റൺസ്സുമായി സഞ്ജു മടങ്ങി.