ഏകദിന ലോകക്കപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയൊള്ളു. ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലെ പ്രശനങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടായിട്ടില്ല. കെ എൽ രാഹുലും ശ്രെയസും പരിക്ക് മാറി വരാത്ത പക്ഷം സഞ്ജു സാംസണോ സൂര്യ കുമാർ യാദവോ ഈ സ്ഥാനത്തേക്ക് എത്തിയേക്കാം.
എന്നാൽ ഇപ്പോൾ ഇതിനുള്ള ഉത്തരവുമായി ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്.അമ്പാട്ടി റയുഡുവിനെ പോലെ സഞ്ജു സാംസന്റെ കരിയർ അവസാനിക്കുമോ എന്നാ ചോദ്യത്തിന് മറുപടിയുമായിയാണ് ചോപ്ര പറഞ്ഞു തുടങ്ങിയത്.നിലവിലെ സാഹചര്യത്തിൽ കെ എൽ രാഹുൽ തിരകെ വന്നാൽ സഞ്ജു സാംസൺ ഒരിക്കലും ടീമിൽ സാനിധ്യമുണ്ടാവില്ല.
രാഹുൽ തിരകെ എത്തിയില്ലെങ്കിൽ സഞ്ജു തീർച്ചയായും ടീമിൽ ഉണ്ടാവും.മാത്രമല്ല സഞ്ജുവിന് ഇപ്പോൾ 28 വയസ്സായിട്ടുള്ളു. ഇനിയും അദ്ദേഹത്തിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്.ഇരുപതുകളുടെ അവസാനത്തിലുള്ള ഒരു താരത്തിന്റെ കരിയർ അത്ര പെട്ടെന്നു അവസാനിക്കില്ല.2024 ട്വന്റി ട്വന്റി ലോകക്കപ്പും അദ്ദേഹത്തിന് മുന്നിലുണ്ട് എന്നും ചോപ്ര കൂട്ടിച്ചേർത്തു.