രോഗങ്ങൾ ഒരു മനുഷ്യനെ നന്നായി ക്ഷീണിപിച്ചേക്കാം.ആഗ്രഹങ്ങൾ പലതും ഈ രോഗങ്ങൾ കാരണം വേണ്ടെന്ന് വെച്ചേക്കാം. അവസരങ്ങൾ പലതും ഒഴിവാക്കി വിട്ടേക്കാം.എന്നാൽ ഇത്തരത്തിൽ ഉള്ളവർ മാതൃകയാക്കേണ്ട ഒരാളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.മുൻ സ്കോട്ടീഷ് താരം അലക്സ് സ്റ്റീലാണ് ഈ താരം.
സ്കോട്ട്ലാൻഡിന് വേണ്ടി 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.2020 ൽ തന്റെ 80 മത്തെ വയസിൽ അദ്ദേഹത്തിന് ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് എന്നാ രോഗം പിടിപെട്ടു.തനിക്ക് ഇനി അധിക കാലമില്ലെന്ന് ഡോക്ടർ വിധി എഴുതി.എന്നാൽ ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവമാണ് പുറത്ത് വരുന്നത്.
തന്റെ 83 മത്തെ വയസിൽ അദ്ദേഹം ഓക്സിജൻ സിലനഡർ തന്റെ പുറത്ത് ഇട്ടു അദ്ദേഹം ഒരു മത്സരത്തിൽ കീപ് ചെയ്തിരിക്കുകയാണ്.30 ഓവറാണ് അദ്ദേഹം മത്സരത്തിൽ കീപ് ചെയ്തത്.ഈ 30 ഓവർ കീപ് ചെയ്യാൻ സാധിച്ചതിൽ താൻ വളരെ ത്രില്ല് ആണെന്ന് അദ്ദേഹം മത്സര ശേഷം പറഞ്ഞു.