Categories
Uncategorized

ഇതിപ്പോ ലാഭം ആയല്ലോ വൈഡിന് റിവ്യൂ കൊടുത്തു രാഹുൽ , നോബോൾ കൊടുത്തു അമ്പയർ, സിക്സ് അടിച്ചു സഞ്ചു ;വീഡിയോ കാണാം

ഐപിഎൽ പതിനേഴാം സീസണിലെ നാലാം മത്സരത്തിൽ ജയ്പൂരിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ലക്നൗക് എതിരെ 20 ഓവറിൽ നാലു നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുത്തു .52 ബോളിൽ മൂന്ന് ഫോറും 6 സിക്സും ഉൾപ്പെടെ 82 റൺസ് എടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലക്നൗ ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച സഞ്ജുവിന്റെ ഇന്നിംഗ്സ് ആരാധകർക്ക് വിരുന്നായി.

പതിനെട്ടാം ഓവറിലെ അവസാന പന്തിൽ അദ്ദേഹത്തിന് ഒരു സിക്സ് സമ്മാനിച്ച ലക്നൗ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ മണ്ടത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.യശ് താക്കൂർ എറിഞ്ഞ പന്ത് ലെഗ് സൈഡിൽ വൈഡ് ആയി. അമ്പയർ വൈഡ് വിളിച്ചത് ചോദ്യം ചെയ്ത് റിവ്യൂവിന് കൊടുത്ത രാഹുലിന്റെ തീരുമാനം പക്ഷേ പാളി. അത് നോ ബോൾ ആണെന്ന് റിപ്ലൈയില് തെളിയുകയും സമ്മാനമായി കിട്ടിയ ഫ്രീ ഹിറ്റിൽ സഞ്ജു ബോളറെ സിക്സിന് തൂക്കുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ ഇതാ

Categories
Uncategorized

ക്യാച്ച് എടുക്കുന്നതിനിടെ തടസം ആയി സഞ്ജു, തൊട്ടടുത്ത നിമിഷം തന്നെ സഞ്ജുവിനെ ചേർത്ത് പിടിചു പാണ്ഡ്യ : വീഡിയോ കാണാം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് ലക്നൗ ജയിൻ്റ്സിനെ നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു. അർദ്ധ സെഞ്ച്വറി നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ മികവിൽ രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയാണ്. മലയാളിയായ സഞ്ജു സാംസൺ കളിക്കുന്നത് കൊണ്ട് തന്നെ മലയാളികൾ എല്ലാവരും ഈ മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്.

രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ പുറത്തായ ശേഷം തകർത്തു കളിക്കുകയായിരുന്ന മറ്റൊരു ഓപ്പണർ ആയ ജയ്സ്വലിനെ പുറത്താക്കാൻ കിട്ടിയ അവസരം അവസാനം ഫൺ ആയി അവസാനിച്ചു. ബൗൾ ചെയ്യുകയായിരുന്നു കൃണൽ പാണ്ഡ്യക്ക് വന്ന റിട്ടേൺ ക്യാച്ച് നോൺ സ്ട്രൈക്കിൽ നിൽക്കുകയായിരുന്ന സഞ്ജു സാംസന്റെ നേർക്ക് വരികയും എന്നാൽ അദ്ദേഹം അവിടെ നിന്ന് അനങ്ങാതെ നിൽക്കുകയും ചെയ്തതോടുകൂടി പന്ത് പിടിക്കാൻ പാണ്ഡ്യക്ക് കഴിഞ്ഞില്ല. പക്ഷേ മുതിർന്ന താരങ്ങളായ ഇരുവരും സംഭവത്തെ കൂളായി എടുക്കുകയും ചിരിച്ചു കെട്ടിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ കാണാം

Categories
Uncategorized

ഒരൊറ്റ ബോളും അയാൾ പാഴാക്കിയില്ല. പ്രായത്തെ പോലും അയാൾ അപമാനിച്ചു വിട്ടു. വീഡിയോ കാണാം

2020 ഓഗസ്റ്റോടു കൂടി തൻറെ 38 ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തലയാണ്.സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും കഴിഞ്ഞ നാല് വർഷമായി ചെന്നൈക്ക് വേണ്ടി ക്യാപ്റ്റനായി 2021 2023 സീസണുകളിൽ കിരീടം നേടുകയും വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.ഓരോ വർഷം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് അദ്ദേഹത്തിൻറെ ഫിറ്റ്നസ് ലെവൽ.വിക്കറ്റിന് പിന്നിൽ മികച്ച ക്യാച്ചുകൾ കൊണ്ടും റൺ ഔട്ടുകൾ കൊണ്ടും താരം ഇപ്പോഴും തിളങ്ങി കൊണ്ടിരിക്കുകയാണ്.

ഐപിഎൽ പതിനേഴാം സീസണിലും തൻറെ മികവിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ബാംഗ്ലൂരിന് എതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ തന്നെ ധോണി തെളിയിച്ചു. രണ്ട് ക്യാച്ചുകളും റാവത്തിനെ പുറത്താക്കിയ കിടിലൻ റൺ ഔട്ടും ഉൾപ്പെടെ ചെന്നൈയുടെ വിജയത്തിൽ അദ്ദേഹം സുപ്രധാന റോൾ വഹിച്ചു. പന്തുകൾ ഉയർന്നും താഴ്ന്നും വരാറുള്ള ചെന്നൈ പിച്ചിൽ 42 വയസ്സിലും വിക്കറ്റിന് പിന്നിലുള്ള അദ്ദേഹത്തിൻറെ ബോൾ കളക്ഷൻ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തൻറെ ഫിറ്റ്നസ് ലെവലിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.വിക്കറ്റിന് പിന്നിലുള്ള അദ്ദേഹത്തിൻറെ കിടിലൻ പ്രകടനങ്ങളുടെ വീഡിയോ ഇതാ

Categories
Uncategorized

വിക്കറ്റ് വീണപ്പോൾ ഫ്ലയിങ് കിസ്സ് അടിച്ച് റാണ. രൂക്ഷമായി പ്രതികരിച്ചു അഗർവാൾ. താരങ്ങൾ അടിയുടെ വക്കിൽ വിഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് നടന്ന ഹൈദരാബാദ് കൊൽക്കത്ത മത്സരത്തിൽ താരങ്ങൾ തമ്മിൽ കയ്യങ്കാളിയുടെ വക്കിൽ.ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച ഓപ്പണർ സാൾട്ട് 54 റസ്സൽ 64 റൺസ് എന്നിവരുടെ സഹായത്തോടെ കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് വേണ്ടി ഓപ്പണിങ് കൂട്ടുകെട്ടിൽ അഭിഷേക് ശർമയും അഗർവാളും മികച്ച പ്രകടനം നടത്തുമ്പോൾ അഗർവാളിനെ പുറത്താക്കി കൊൽക്കത്ത ഫസ്റ്റ് ബൗളർ അർഷദ് റാണ ഈ സഖ്യം പൊളിചു . 32 റൺസ് എടുത്ത അഗർവാളിനെ റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ച റാണയുടെ വിജയ ആഘോഷമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അഗർവാളിനെ നോക്കി പ്ലെയിൻ കിസ്സ് യാത്രയയപ്പ് നൽകിയ റാണയോട് രൂക്ഷമായ നോട്ടത്തിലൂടെയാണ് അഗർവാൾ പ്രതികരിച്ചത് .വിവാദമായ സംഭവത്തിന്റെ വീഡിയോ താഴെ കാണാം

Categories
Uncategorized

പറത്തിയവനെ പറന്നു പിടിച്ച് മാർക്കണ്ടേയാ:വീഡിയോ കാണാം

ഐപിഎൽ സൂപ്പർ സാറ്റർഡേയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ചും ആയി ഹൈദരാബാദ് താരം മാർക്കണ്ഡേയ.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ കൊൽക്കത്ത സാൾട്ടിലൂടെ മികച്ച തുടക്കം നേടി. എന്നാൽ സാൾട്ട് ഒരു ഭാഗത്ത് തകർപ്പൻ പ്രകടനം നടത്തുമ്പോൾ മറു വശത്ത് കൊൽക്കത്തയുടെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു.
ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ കരകയറ്റിയത് സാൾട്ടിന് കൂട്ടായി രാമൻ ദീപ് സിംഗ് ആരാമനായി എത്തിയപ്പോഴാണ്.

17 പന്തിൽ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 32 റൺസെടുത്ത് അപകടകരമായി മുന്നേറുകയായിരുന്നു രമൻ ദീപിനെ ഒടുവിൽ ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസിൻ്റെ പന്തിൽ പതിമൂന്നാം ഓവറിൽ മാർക്കണ്ഡേയ വായുവിൽ പറന്നു പിടിച്ച് പുറത്താക്കുകയായിരുന്നു.ഉജ്വലമായ ഈ ക്യാച്ചിന്റെ വീഡിയോ താഴെ കാണാം

Categories
Uncategorized

ഇമ്പാക്ട് പ്ലെയറായി വന്നു ഹർഷൽ പട്ടേലിന്റെ സകല ഇമ്പാക്ടും തകർത്ത് 21 കാരൻ

ഒരു 21 കാരൻറെ തകർപ്പൻ ഇന്നിംഗ്സിനാണ് മൊഹാലിയിലെ പുതിയ സ്റ്റേഡിയത്തിൽ ഇന്ന് കണ്ടത് ഐപിഎൽ രണ്ടാം മത്സരത്തിൽ ഡൽഹിയുടെ ഇടംകയ്യൻ ഇരുപത്തൊന്നുകാരൻ അഭിഷേക് പോറൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഹർഷൽ പട്ടേലിനെ അവസാന ഓവറിൽ തൂക്കിയെറിഞ്ഞത്.

ഡൽഹിയുടെ റിക്കി ബുഇക്ക് പകരക്കാരനായി ഇമ്പാക്ട് പ്ലെയർ ആയി പതിനേഴാം ഓവറിൽ ക്രീസിൽ എത്തിയ പോറൽ ഇന്ത്യൻ ദേശീയ ടീം താരം ഹർഷൽ പട്ടേലിൻ്റെ അവസാന ഓവറിൽ 6,4,4,4,6 ,1 എന്നിങ്ങനെ അടിച്ചെടുത്തു. പോരൽ ആകെ 10 പന്തിൽ 32 റൺസ് എടുത്തു ഡൽഹിയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ എത്തിച്ചു.

പോരെന്റെ തകർപ്പൻ ഇന്നിംഗ്സ് വീഡിയോ താഴെ കാണുക

Categories
Uncategorized

വിജയുടെ പാട്ട്, കോലിയുടെ ഡാൻസ്. കാണികളെ കയ്യിലെടുക്കാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ ഉള്ളൂ ആരും

കളിക്കളത്തിൽ അഗ്രസീവായ താരം എന്ന നിലയിലാണ് വിരാട് കോലിയെ ക്രിക്കറ്റ് ലോകം കാണുന്നത്.എന്നാൽ താൻ അഗ്രസീവ് മാത്രമല്ല കാണികളെ കയ്യിലെടുക്കാനും മിടുക്കൻ ആണെന്ന് അദ്ദേഹം പലതവണ തെളിയിച്ചിട്ടുണ്ട്.ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും ബാംഗ്ലൂരിന് വേണ്ടി കളിക്കുമ്പോഴും കോലി ഗ്യാലറിയെ ബാറ്റ് കൊണ്ട് ആവേശം കൊള്ളിക്കും പോലെ തന്നെ ഫൺ ആയിട്ടും ഗാലറിയെ രസിപ്പിച്ചിട്ടുണ്ട്.

അത്തരത്തിൽ രസകരമായ ഒരു സംഭവത്തിന് ചെന്നൈ ഇന്ന് സാക്ഷ്യം വഹിച്ചു. ഐപിഎൽ പതിനേഴാം സീസണിൽ ചെന്നൈക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഡ്രിങ്ക്സ് ഇടവേളയിലാണ് കോലി ഇളയദളപതി വിജയുടെ പാട്ടിന് ഡാൻസ് ചെയ്തത്. ചെപ്പോക്കിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് ആവേശമായി അദ്ദേഹത്തിൻറെ നൃത്തചുവടുകൾ.

ഗാലറിയെ രസിപ്പിച്ച കൊതിയുടെ ചുവടുകളുടെ വീഡിയോ താഴെ കാണാം

Categories
Uncategorized

തലയുടെ ഉന്നം അങ്ങനെ ഒന്നും പിഴക്കുകയില്ല വിരോധികളെ, അവസാന ബോളിൽ ധോണിയുടെ കിടിലൻ റൺ ഔട്ട്‌ ; വീഡിയോ കാണാം

ക്രിക്കറ്റിൽ അരങ്ങേറിയത് മുതൽ വിക്കറ്റിന് പിന്നിലുള്ള പ്രസൻസ് ഓഫ് മൈൻഡ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് എം എസ് ധോണി.അദ്ദേഹത്തിൻറെ ക്യാച്ചുകളും ട്രികിയായ റൺ ഔട്ടുകളും ആരാധകർക്ക് എന്നും വിരുന്നായിരുന്നു.

ഇപ്പോൾ ഇതാ 42 ആം വയസ്സിലും തൻറെ സ്കില്ലിന് ഒരു കുറവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈയുടെ തല.ഐപിഎൽ 17 സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ധോണി ബാംഗ്ലൂർ താരം റാവത്തിനെ നേരിട്ടുള്ള ത്രോയിൽ റൺ ഔട്ട് ആക്കിയ മാസ്മരിക പ്രകടന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ബാംഗ്ലൂരിന്റെ ഇന്നിംഗ്സിന്റെ അവസാന ബോളിലായിരുന്നു ഈ റണ്ണൗട്ട്. ദേശ്പാണ്ടയുടെ ബോളിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ദിനേശ് കാർത്തികിന് പന്ത് മിസ്സ് ആവുകയും ബൈ റണ്ണിനായി നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന റാവത്തിനെ പന്ത് കയ്യിൽ കിട്ടിയ ധോണി നേരിട്ടുള്ള ത്രോയിൽ പുറത്താക്കുകയായിരുന്നു. ഈ മാസ്മരിക റൺ ഔട്ടിന്റെ വീഡിയോ താഴെ കാണാം.

Categories
Uncategorized

കിട്ടിയൊ..ഇല്ല ചോദിച്ചു മേടിച്ചു..ഗില്ലിനെ ചൊറിയാൻ നോക്കി ബെയർസ്‌റ്റോ..വാ അടപ്പിച്ചു ഗിൽ – വീഡിയോ കാണാം

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോണി ബയർസ്റ്റോയും ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും തമ്മിൽ നടന്ന വാക്ക് പോര് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പരമ്പര നഷ്ടമായ ഇംഗ്ലണ്ട് താരങ്ങൾ പല അവസരങ്ങളിലും മര്യാദ വിട്ട് പെരുമാറിയിരുന്നു.അതിൽ ഒടുവിലത്തെ ഉദാഹരണമാണ് ബയർസ്റ്റോ – ഗിൽ സംഭവം.

ആദ്യം ഇന്നിങ്ങിസിൽ സെഞ്ചുറി നേടിയ ഗില്ലിനേ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആൻഡേഴ്സനും ബയർസ്റ്റോയും അതിരുവിട്ട് പരിഹസിച്ചിരുന്നു. ഇതിൻറെ തുടർച്ചയായിരുന്നു ബയർസ്റ്റോ – ഗിൽ പോരും.

രണ്ടാം ഇന്നിംഗ്സിൽ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായ ബയർസ്റ്റോ സ്ലിപ്പിൽ ആഘോഷം നടത്തിയ ഗില്ലിനോട് ” നീ പുറത്തായപ്പോൾ ആൻഡേഴ്സനോട് എന്താണ് പറഞ്ഞത് “എന്ന് ചോദിച്ചു.”ഞാൻ സെഞ്ചുറി നേടിയിട്ടല്ലേ പുറത്തായത് ? ഈ പരമ്പരയിൽ എത്ര ഇംഗ്ലണ്ട് താരങ്ങൾ സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ഗിൽ തിരിച്ചടിച്ചു.ഇതിന് മറുപടിയായി “നിങ്ങളിൽ ആരൊക്കെ ഇംഗ്ലണ്ടിൽ വച്ച് സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ബയർസ്റ്റോ തിരിച്ചു ചോദിച്ചു.ഈ സമയം ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സർഫ്രസ് ഖാൻ ” കുറച്ചു റൺസ് മാത്രം നേടിയ താങ്കൾ അധികം തുള്ളണ്ട ” എന്ന് ബയർസ്റ്റോക്ക് മറുപടി കൊടുത്തു.

ഇംഗ്ലണ്ട് ബേസ്ബോൾ ക്രിക്കറ്റ് ശൈലിയിലേ നെടുംതൂൺ ആയിരുന്ന ബയർസ്റ്റോ ഈ പരമ്പരയിൽ വലിയ പരാജയമായിരുന്നു. മോശം ഫോമും അദ്ദേഹത്തിൻറെ ഈ നിലവിട്ട പെരുമാറ്റത്തിന് കാരണമായി.ഒടുവിൽ അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 4-1 എന്ന നിലയിൽ ഇന്ത്യ പരമ്പര നേടിയിരുന്നു. ബേസ് ബോൾ ശൈലിയുമായി ഇന്ത്യയിൽ വന്ന് പരമ്പര നേടാം എന്ന് കരുതിയിരുന്ന ഇംഗ്ലണ്ടിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ പരമ്പരാ തോൽവി.ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പതിച്ചു.

Categories
Uncategorized

രോഹിത് ശർമ്മയ്ക്ക് പരിക്ക്.പരിശോധന റിപ്പോർട്ട്‌ പുറത്ത്.ഐപിഎൽ, ട്വിന്റി – 20 ലോകകപ്പ് നഷ്ടമാകുമെന്ന് ആശങ്ക.

ധർമ്മശാലയിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തു പരമ്പര 4-1 നു് സ്വന്തമാക്കിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിക്ക് ഇരുട്ടടിയായി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ ഇതുവരെ ഫീൽഡിങ്ങിന് ഇറങ്ങിയില്ല. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ആണ് മൂന്നാം ദിവസം ടീമിനെ നയിച്ചത്.പരിക്ക് കൂടുതൽ വഷളാവേണ്ട എന്ന് കരുതിയാണ് ശർമ്മയ്ക്ക് ഇന്ത്യൻ ടീം മാനേജ്മെൻറ് വിശ്രമം അനുവദിച്ചത്.ആദ്യ ഇനനിംഗ്സിൽ ഇന്ത്യക്ക് വേണ്ടി 162 പന്തിൽ 13 ഫോറും മൂന്ന് സിക്സറുകളും അടക്കം 103 റൺസ് എടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയ്ക്ക് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നംഗ്സിൻ്റെ തുടക്കത്തിലാണ് പരിക്കേറ്റത്.കടുത്ത പുറം വേദന അനുഭവപ്പെട്ട താരം പരിശോധനകൾക്ക് വിധേയമായി.പരമ്പരയിൽ മൊത്തം 400 റൺസിൽ അധികം ഇന്ത്യൻ ക്യാപ്റ്റൻ നേടിയിരുന്നു.

മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലില്ലിലും ഇതോടെ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണായേ രോഹിത് ശർമയുടെ പരിക്ക് മുംബൈ ഇന്ത്യൻസിനും തലവേദനയാണ്.പരിക്ക് ഗുരുതരം ആണെങ്കിൽ ഐപിഎല്ലും ജൂണിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പും താരത്തിന് നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.ആദ്യ ഘട്ട പരിശോധനകളിൽ വലിയ കുഴപ്പം കാണുന്നില്ല എന്നും എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിച്ചു