ഐപിഎല്ലിൽ ബാംഗ്ലൂരിനോട് 27 റൺസിന് തോറ്റതോടെ ചെന്നൈ പുറത്തായി. ഇതോടെ ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണിയുടെ മഞ്ഞ കുപ്പായത്തിലെ അവസാന മത്സരം ആയിരിക്കുമോ ഇത് എന്ന ആശങ്കയിലാണ് ആരാധകർ. 13 പന്തിൽ മൂന്ന് ഫോറും ഒരു കൂറ്റൻ സിക്സറും ഉൾപ്പെടെ ധോണി 25 റൺസ് എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ ആകാതെ അവസാന ഓവറിൽ പുറത്താകുകയായിരുന്നു.
പക്ഷേ ഇപ്പോൾ ധോണി നേടിയ ആ കൂറ്റൻ സിക്സർ ആണ് ടീമിനെ തോൽപ്പിച്ചത് എന്ന രീതിയിലാണ് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക് പറയുന്നത്.പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിൽ ദയാലിനെ ധോണി സ്ക്വയർ ലീഗിലേക്ക് 110 മീറ്റർ കൂറ്റൻ സിക്സറിന് പറത്തി. എന്നാൽ ഈ പന്ത് സ്റ്റേഡിയത്തിന് പുറത്ത് പോകുകയും പുതിയ പന്ത് എടുക്കുകയും ചെയ്തു. അതുവരെ എറിഞ്ഞ ആ പന്തിന് ഈർപ്പം ഉണ്ടാവുകയും ബോളർമാർക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പന്ത് എടുത്തതോടെ ബോളർ ദയാലിനും ഫീൽഡർമാർക്കും പന്തിൽ ഗ്രിപ്പ് കിട്ടിത്തുടങ്ങി. തുടർന്ന് ധോണി അടക്കമുള്ള താരങ്ങൾ പുറത്താവുകയും റൺസ് എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. ഇത് ചെന്നൈയുടെ തോൽവിയിലേക്ക് നയിച്ചു എന്നാണ് കാർത്തിക് പറയുന്നത്. ധോണിയുടെ ആ കൂറ്റൻ സിക്സർ വീഡിയോ കാണാം
— nadeer500 (@nadeer50048205) May 19, 2024