Categories
Cricket Latest News Malayalam Video

ബംഗ്ലാ കടുവകളെ വേട്ടയാടി കൊന്ന പുലിമുരുകനായി സിക്കന്ദർ റാസ :ഹൈലൈറ്റ്സ് വിഡിയോ കാണാം

ബംഗ്ലാദേശും സിംബാബ് വെ യും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ സിംബാവെക്ക്‌ ത്രസിപ്പിക്കുന്ന ജയം, 304 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന സിംബാബ് വെയെ 1.4 ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റിനു വിജയിക്കുകയായിരുന്നു, സിക്കന്ദർ റാസയും പുതുമുഖ താരം ഇന്നസെന്റ് കൈയയും ചേർന്നാണ് അവരെ വിജയത്തിൽ എത്തിച്ചത്,നാലാം വിക്കറ്റിൽ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ടാണ് സിബാബ് വെ യുടെ വിജയത്തിൽ അടിത്തറ ആയത്,

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റൻ തമീം ഇക്ബാലും ലിട്ടൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്, ഇരുവരും അർധസെഞ്ച്വറി നേടി, ഇതിനിടെ ഏകദിനത്തിൽ 8000 റൺസ് എന്ന നാഴികക്കല്ല് തമീം ഇക്ബാൽ പിന്നിട്ടു, പിന്നീട് വന്ന വിക്കറ്റ് കീപ്പർ അനാമുൽ ഹഖ് ഉം മുഷ്‌ഫീഖുർ റഹിം കൂടി അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ബംഗ്ലാദേശ് 300 കടന്നു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു സ്കോർബോർഡിൽ 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണിങ് ബാറ്റേർസിനെ നഷ്ടമായി പക്ഷെ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും ഇന്നസെന്റ് കൈയയും ഒത്തു ചേർന്നത്തോടെ കളി പതിയെ സിബാബ് വെക്ക്‌ അനുകൂലമായി മാറുകയായിരുന്നു ബംഗ്ലാ കടുവകളെ വേട്ടയാടിയ ഇരുവരും സിബാബ് വെക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസിന്റെ റെക്കോർഡ് കൂട്ട് കെട്ട് ആണ് ഉണ്ടാക്കിയത്, 110 റൺസ് നേടി ഇന്നസന്റ് കൈയ പുറത്തായെങ്കിലും പുറത്താകാതെ 135* റൺസ് നേടിക്കൊണ്ട് സിക്കന്ദർ റാസ ക്രീസിൽ ഉറച്ച് നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർക്ക് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ട്മടക്കേണ്ടി വന്നു,

വിഡിയോ കാണാം :

നേരത്തെ 2-1 നു ട്വന്റി-20 പരമ്പര സിബാബ് വെ സ്വന്തമാക്കിയിരുന്നു, ഈ വിജയത്തോടെ 3 മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും 1-0 നു അവർ മുന്നിലെത്തി, ഏകദിന കരിയറിലെ തന്റെ നാലാം സെഞ്ച്വറിയാണ് സിക്കന്ദർ റാസ ഇന്നത്തെ മത്സരത്തിൽ കുറിച്ചത്, കളിയിലെ താരമായും റാസ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാം ഏകദിനം ഓഗസ്റ്റ് 7 നു നടക്കും..

https://youtu.be/oHMtOzsp-eo

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *