Categories
Cricket India Latest News Malayalam Video

അരുത് ക്യാപ്റ്റാ…സിക്സ് .. ഹല്ലാ ബോൽ..രാജസ്ഥാൻ സഹ താരത്തെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സഹതാരത്തിനോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ സഞ്ജു സാംസൺ. ഇടങ്കയ്യൻ പേസർ ഒബേദ് മക്കോയി തനിക്കെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സ് പായിച്ചു സഞ്ജു നയം വ്യക്തമാക്കി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.

ആദ്യം എറിഞ്ഞ രണ്ട് ഓവറിൽ 36 റൺസ് വഴങ്ങിയ മക്കൊയി പിന്നീട് എറിയാൻ എത്തിയത് 15 ആം ഓവറിൽ ആയിരുന്നു. രാജസ്ഥാൻ നെറ്റ് സെഷനിൽ ഒരുപാട് തവണ മാക്കോയിയെ നേരിട്ട് പരിചയ സമ്പത്ത്‌ ഉള്ള സഞ്ജു അനായാസമായി പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. ഗുഡ് ലെങ്ങ്‌തിൽ പിച്ച് ചെയ്ത ശേഷം ശരീരത്തിലേക്ക് വന്ന പന്തിനെ ഡീപ് സ്ക്വയർ ലെഗിലേക്ക്‌ പുൾ ഷോട്ട് കളിചുകൊണ്ടാണ് സഞ്ജു മേധാവിത്വം നേടിയത്.

നേരത്തെ നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കി ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ട്വന്റി ട്വന്റി യിലെ മികച്ച പ്രകടനത്തിന്റെ റെക്കോർഡ് കരസ്ഥമാക്കിയിരുന്നു മാക്കോയ്. എന്നാലിപ്പോൾ ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം പ്രകടനത്തിനുള്ള നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഇന്നലെ നടന്ന നാലാം മത്സരത്തിൽ 4 ഓവറിൽ 66 റൺസ് വഴങ്ങി താരം.

രാജസ്ഥാൻ റോയൽസ് ടീമിൽ സ്ഥിരമായി പകരക്കാരുടെ ബഞ്ചിലായിരുന്നു ഒബേദ്‌ ഉണ്ടായിരുന്നത്. പിന്നീട് കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തി ടീമിൽ തുടരാൻ അർഹത നേടി. ചില അവസരങ്ങളിൽ തുടരെ ബൗണ്ടറികൾ വഴങ്ങിയ അദ്ദേഹത്തിന് നായകൻ സഞ്ജു സാംസൺ വീണ്ടും വീണ്ടും പ്രചോദനം നൽകുന്ന ഒട്ടേറെ അവസരങ്ങൾ കാണാമായിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായകമായ ഒരുപാട് സംഭാവനകൾ ഇതിനകം നൽകിയ മക്കോയിക്ക് ഒരു നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ നൽകിയ പരിഗണനയും കരുതലും വളരെ വലുതായിരുന്നു.

നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടിയ ടീം ഇന്ത്യ 3-1 ന്‌ പരമ്പരയിൽ മുന്നിലെത്തി. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹിത് ശർമ 33 റൺസും സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. 31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്.

മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറിയും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 19.1 ഓവറിൽ 132 എടുക്കാനേ കഴിഞ്ഞുള്ളൂ.

മക്കോയിനെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556001604188246016?t=IraAgY0BqQnp0deGf2s8nw&s=19

നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആവേഷ്‌ ഖാൻ ആണ് കളിയിലെ കേമൻ. അർഷഡീപ് സിംഗ് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, രവി ബിഷ്‌നോയി എന്നിവർ രണ്ടു വിക്കറ്റും നേടി. 24 റൺസ് വീതം നേടിയ റൊവ്മാൻ പവലും നിക്കോളാസ് പുരാനും ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ടോപ് സ്കോറർമാർ.

Leave a Reply

Your email address will not be published. Required fields are marked *