Categories
Uncategorized

കയ്യിൽ സൂപ്പർ ഗ്ലൂ ഉണ്ടോ ? സ്ലിപ്പിൽ ഗംഭീര ക്യാച്ച് എടുത്തു ഗിൽ ; വീഡിയോ കാണാം

ഇന്ത്യൻ യുവ താരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഓപ്പണിങ് ബാറ്റർ ശുഭ്മാൻ ഗിൽ, മികച്ച ഫീൽഡർ കൂടിയായ താരം ആവിശ്വസനീയമായ പല ക്യാച്ചുകളും ഇന്ത്യക്ക് വേണ്ടിയും ഐ.പി.എൽ മത്സരങ്ങളിലും നേടിയിട്ടുണ്ട്, ഇന്നത്തെ മത്സരത്തിലും മികച്ച ക്യാച്ച് താരത്തിനു നേടാനായി അക്സർ പട്ടേലിന്റെ ബോളിൽ സിബാബ് വെയുടെ അവസാന ബാറ്റർ ആയ വിക്ടർ നയൂച്ചിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കാലിൽ തട്ടി അതിവേഗത്തിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ശുഭ്മാൻ ഗില്ലിന്റെ അടുത്തേക്ക് വരികയായിരുന്നു, പെട്ടന്ന് തന്നെ പ്രതികരിച്ച ഗിൽ ബോൾ ഒറ്റകൈയിൽ ഒതുക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ്  ആഘോഷിച്ചത്. ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല, പിന്നാലെ മറുമാണി (8) വെസ്ലി മാധവേര (5) എന്നിവരെയും ദീപക് ചഹർ പവലിയനിലേക്കയച്ചു, സീൻ വില്യംസിനെ(1) സിറാജും, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സിബാബ് വെയെ വിജയത്തിലെത്തിച്ച മികച്ച ഫോമിലുള്ള സിക്കന്ദർ റാസയെ (12) പ്രസിദ് കൃഷ്ണയും മടക്കിയതോടെ അവരുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു,

സ്ലിപ്പിൽ ഗംഭീര ക്യാച്ച് എടുത്തു ഗിൽ ; വീഡിയോ കാണാം.

https://twitter.com/trollcricketmly/status/1560215060722913280?t=uFrhPtMkJypjlBYnqG_SLA&s=19

35 റൺസ് എടുത്ത ക്യാപ്റ്റൻ റെഗിസ് ചക്ബവ പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല, 110/8 എന്ന നിലയിൽ തകർന്ന സിബാബ് വെയെ വാലറ്റക്കാരായ ബ്രാഡ് ഇവാൻസും (33) റിച്ചാർഡ് നഗ്രാവയും (34) ചേർന്നുള്ള 70 റൺസിന്റെ കൂട്ടുകെട്ടാണ് 189 എന്ന ടോട്ടലിൽ എങ്കിലും എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *