ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച .109 റൺസിന് എല്ലാവരും പുറത്തായി 22 റൺസ് എടുത്ത കോഹ്ലി ആണ് ഇന്ത്യയുടെ ടോപ് സ്കോറർ, ഓസ്ട്രേലിയക്ക് വേണ്ടി കുഹ്‌നെമാൻ 5 വിക്കറ്റ് നേടി.
ആദ്യ 2 ടെസ്റ്റുകളും ആധികാരികമായി വിജയിച്ച് പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മറുവശത്ത് വിജയത്തിൽ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുന്നില്ല, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിൽ തുടർന്ന ഇന്ത്യൻ ഉപനായകൻ കെ എൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കി. രാഹുലിന് പകരം ഗില്ലും ഷമിക്ക് പകരം ഉമേഷ് യാദവിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.ഓസ്ട്രേലിയ വാർണറിന് പകരം ഗ്രീനും നായകൻ കമ്മിൻസിന് പകരം സ്റ്റാർക്കും ടീമിലേക്കെത്തി.സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയ ഇന്ന് നയിക്കുന്നത്.
മത്സരത്തിലെ കുഹ്‌നെമാൻ എറിഞ്ഞ 29 മതെ ഓവറിൽ ആണ് നാടകീയമായ സംഭവം അരങ്ങേറിയത്. കുഹ്‌നെമാൻ എറിഞ്ഞ ബോൾ അശ്വിൻ മിസ്സാക്കിയപ്പോൾ കീപ്പർ ക്യാരി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു ,ശേഷം സ്റ്റമ്പിങ്ങിനു വേണ്ടി അപ്പീൽ ചെയ്തുവെങ്കിലും തേർഡ് അമ്പയർ ചെക്ക് ചെയ്തപ്പോൾ അശ്വിൻ്റെ ബാറ്റിൽ ബോൾ ടച്ച് ചെയ്തതായി കാണുകയും അത് ക്യാച്ച് ഔട്ട് ആയി വിധി വരുകയും ചെയ്തു.
വീഡിയോ കാണാം :