ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകർച്ച, ആദ്യ 2 ടെസ്റ്റുകളും ആധികാരികമായി വിജയിച്ച് പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ, മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മറുവശത്ത് വിജയത്തിൽ കുറഞ്ഞൊന്നും ഓസ്ട്രേലിയ ലക്ഷ്യം വെക്കുന്നില്ല, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്, ഫോമിലല്ലാത്ത കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലും, മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, നാട്ടിലേക്ക് മടങ്ങിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്കും ഡേവിഡ് വാർണർക്ക് പകരം കാമറൂൺ ഗ്രീനും ഓസീസ് നിരയിൽ ഇടം നേടി, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
സ്പിൻ ബോളർമാരെ നന്നായി സഹായിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി, ക്യാപ്റ്റൻ രോഹിത് ശർമ (12) മത്സരത്തിന്റെ ആറാം ഓവറിൽ ഓസ്ട്രേലിയൻ സ്പിന്നർക്കെതിരെ തുടർച്ചയായി ഷോട്ടുകൾ കളിച്ച് പരാജയപ്പെട്ടപ്പോൾ ക്രീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ആ ശ്രമം പാളി വിക്കറ്റ് കീപ്പർ അലക്സ് കാരി അനായാസം ഇന്ത്യൻ ക്യാപ്റ്റനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി, ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇന്ത്യൻ മുൻ നിര ഓസ്ട്രേലിയൻ സ്പിൻ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു.
വീഡിയോ :