ചെന്നൈയിൽ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർ മാറിനിന്നും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഇന്ത്യൻ ബോളർമാരെ അടിച്ച തകർത്ത് ഓസ്ട്രേലിയ മുന്നേറുന്ന സമയത്താണ് ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ ടോപ് ഓർഡർ തകർത്തത്. മിച്ചൽ മാർഷാണ് ഓസ്ട്രേലിയൻ അക്രമണത്തിന് നേതൃത്വം വഹിച്ചത്.
എന്നാൽ ഹാർദിക് പാണ്ടി വന്നതോടെ ഓസ്ട്രേലിയയുടെ മുന്നേറ്റം ഒരു പരിധിവരെ ചെറുത്തുനിൽക്കാൻ കഴിഞ്ഞു. ഓസ്ട്രേലിയയുടെ പ്രധാന വിക്കറ്റുകൾ ഹാർദിക് അനായാസം നേടി. ട്രാവിസ് ഹെഡും സ്മിത്തും മിച്ചൽ മാർഷും ഹാർദ്ദിക്കിന്റെ പന്തിൽ വീണു. ഇതിൽ മാർഷിന്റെ വിക്കറ്റ് ഹാർദിക് ബോൾഡ് ചെയ്താണ് സ്വന്തമാക്കിയത്. മാർഷിന്റെ വിക്കറ്റ് പിഴുത ഹാർദ്ദിക്കിന്റെ മികച്ച ബോളിംഗ് പ്രകടനം കാണാം.