Categories
Uncategorized

ഫോർ അടിച്ചപ്പോൾ ഇമ്മാതിരി ഷോ ഇട്ടു ,അടുത്ത ബോളിൽ സിക്സ് അടിച്ചു അശ്വിൻ മറുപടിയും കൊടുത്തു ; വീഡിയോ കാണാം

കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ നിർണായകമായത് സഞ്ജുവിന്റെയും ഷിംറോൺ ഹെറ്റ്മയരുടെയും ഗംഭീര ബാറ്റിംഗ് പ്രകടനമായിരുന്നു. പല സമയങ്ങളിലും രാജസ്ഥാൻ റോയൽസിൽ നിന്ന് കളി കൈവിട്ടു പോകുകയാണ് എന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരുടെയും ബാറ്റിംഗ് പ്രകടനം മത്സരം തിരിച്ചുപിടിച്ചു.

റാഷിദ് ഖാനെ സഞ്ജു സാംസൺ തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയത് മത്സരത്തിന്റെ ഗതി മാറ്റുന്ന ഒന്നായി. മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് നിർണായകമായത് ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു ബാറ്റിംഗ് പ്രകടനമായിരുന്നു. വെറും മൂന്നു പന്തുകൾ മാത്രം നേരിട്ട് രവിചന്ദ്രൻ അശ്വിൻ 10 റൺസ് സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസിന്റെ കാര്യം എളുപ്പമാക്കി. മുഹമ്മദ് ഷമീ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു അശ്വിന്റെ ക്യാമയോ റോൾ.

മത്സരത്തിൽ ഹാർദിക് പാണ്ഡ്യ സഞ്ജു സാംസനെ സ്ലഡ്ജ് ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ വിമർശിക്കുന്നത് ഹാർദിക് പാണ്ഡ്യയുടെ മറ്റൊരു റിയാക്ഷൻ ആണ്. ദ്രുവ് ജുവൽ പുറത്തായ ശേഷം ക്രീസിൽ എത്തിയത് രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. അശ്വിൻ ഇത്തരത്തിൽ ആഞ്ഞടിക്കുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ആയിരുന്നു നേരിട്ട ആദ്യ പന്തൽ തന്നെ അശ്വിൻ ഫോർ നേടിയത്. തുടർന്ന് ഹാർദിക് പാണ്ഡ്യയുടെ റിയാക്ഷൻ വലിയ വിമർശനങ്ങൾക്ക് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വഴി തെളിയിച്ചിരിക്കുകയാണ്.

ഇത് വലിയ ഷോ തന്നെയാണ് എന്നുള്ള മട്ടിലാണ് പലയാളുകളും ഹാർദ്ദിക്കിന്റെ റിയാക്ഷനെ വിമർശിക്കുന്നത്. ഈ റിയാക്ഷൻ കണ്ട ശേഷം തൊട്ടടുത്ത പന്തിൽ തന്നെ അശ്വിൻ ഷമിയെ സിക്സർ പറത്തി. തൊട്ടടുത്ത പന്തിൽ തന്നെ അശ്വിൻ പുറത്തായി എങ്കിലും വെറും മൂന്നു പന്ത് കൊണ്ട് തന്നെ മത്സരം കൈപ്പിടിയിൽ ഒതുക്കിയ ശേഷം ആയിരുന്നു അശ്വിന്റെ മടക്കം. ഹാർദ്ദിക്കിന്റെ റിയാക്ഷനും അശ്വിന്റെ ഫോറും സിക്സും അടങ്ങിയ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *