Categories
Uncategorized

ധോണി വിരമിക്കാൻ ചാൻസ് ഇല്ല ! അവസാന സീസൺ ആണോ എന്നതിന് ധോണി പറഞ്ഞ മറുപടി ഇങ്ങനെ ; വീഡിയോ കാണാം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്സിനും എംഎസ് ധോണിക്കും ഉള്ള ഗ്രൗണ്ട് സപ്പോർട്ട് വളരെ വലുതാണ്. ഓരോ വർഷത്തെ ഐപിഎൽ നടക്കുമ്പോഴും ഇത് ധോണിയുടെ അവസാനത്തെ സീസൺ ആണ് എന്നുള്ള വാർത്ത വരാറുണ്ട്. ഈ വാർത്തയെ ഇല്ലാതാക്കുന്ന വിധമുള്ള പ്രകടനമാണ് ഓരോ സീസണിലും ധോണി പുറത്തെടുക്കാറ്.

ഈ വർഷം ഇതുവരെ എല്ലാ മത്സരങ്ങളിലും മികച്ച സ്ട്രൈക്ക് റേറ്റൊടുകൂടിയാണ് ധോണി ബാറ്റിംഗ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യ ബോളിൽ തന്നെ അറ്റാക്ക് ചെയ്യുക എന്ന പ്രവണതയാണ് ഈ വർഷത്തെ ഐപിഎല്ലിൽ ധോണി പുറത്തെടുത്തത്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ മസിലുമായി എം എസ് ധോണിയെ കളിക്കളത്തിൽ കാണാൻ കഴിഞ്ഞു എന്നാണ് ഹർഷ ബോഗ്ലെ എംഎസ് ധോണിയുടെ ഫിസിക് കണ്ട് അഭിപ്രായപ്പെട്ടത്.

ധോണിയുടെ ഫിറ്റ്നസ് കണ്ടു ഇനിയും കുറേ വർഷങ്ങൾ ധോണിക്ക് കളിക്കാൻ കഴിയും എന്നാണ് രോഹിത് ശർമ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് എം എസ് ധോണി. ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നതും ധോണി തന്നെ. ധോണിയെ കാണാൻ മാത്രമായി പ്രാക്ടീസ് സെഷനിൽ എത്തുന്ന നിരവധി ആരാധകരും നിലവിലുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്കുശേഷം ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞ താരവും എംഎസ് ധോണി തന്നെയാണ്. അടുത്തിടെ ഒരു പരിപാടിയിൽ എംഎസ് ധോണിയോട് വീണ്ടും വിരമിക്കലിനെ കുറിച്ചുള്ള ചോദ്യം ഉയരുകയുണ്ടായി. അതിന് ഇനിയും അഭിപ്രായവും ഉത്തരവും നൽകാൻ ഒത്തിരി സമയമുണ്ടല്ലോ എന്ന രീതിയിലുള്ള മറുപടിയാണ് എംഎസ് ധോണി നൽകിയത്. ധോണിയുടെ ഈ പ്രതികരണം ഇനിയും അടുത്തവർഷം ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സിയിൽ കാണാൻ കഴിയും എന്ന പ്രതീക്ഷ ആരാധകരിൽ ഉളവാക്കിയിട്ടുണ്ട്. ധോണിയുടെ ഈ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *