ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുകയാണ്. മികച്ച മാർജിനിൽ ചെന്നൈയെ തോൽപ്പിച്ചാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ എത്താം. മ റിച്ചാണെങ്കിൽ ചെന്നൈ പ്ലേ ഓഫിൽ എത്തും.ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു. വിരാട് കോലിയും ഡ്യൂപ്ലസിസും മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. 47 റൺസ് എടുത്ത് കോലി പുറത്തായ ശേഷവും ഡ്യൂപ്ലസിസ് വെടിക്കെട്ട് ബാറ്റിംഗ് തുടർന്നു.
എന്നാൽ വിവാദമായ ഒരു റൺഔട്ട് തീരുമാനത്തിലൂടെ ഡ്യൂപ്ലസിസ് പുറത്തായതാണ് ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. പതിമൂന്നാം ഓവറിലെ അവസാന പന്തിൽ പട്ടിദർ സ്ട്രൈറ്റ് ഡ്രൈവ് അടിച്ച പന്ത് ബോളർ സന്ത്‌നരുടെ കയ്യിൽ തട്ടി നോൺ സ്ട്രൈക്ക് എൻഡിൽ സ്റ്റമ്പിൽ കൊണ്ട്. ഈ സമയം ക്രീസിൽ ഉണ്ടായിരുന്ന ഡ്യൂപ്ലസിസ്നേതിരെ ചെന്നൈ താരങ്ങൾ റൺഔട്ടിനായി അപ്പിൽ ചെയ്തു. റിപ്ലൈയിൽ ബാറ്റ് ക്രീസിൽ നിന്നും ഉയർന്നതായി കണമായിരുന്നു. തുടർന്ന് തേടാമ്പയർ ഔട്ട് വിളിച്ചു. തീരുമാനം കണ്ട് അമ്പരന്ന ബാംഗ്ലൂർ ക്യാപ്റ്റൻ പ്രതിഷേധിച്ചെങ്കിലും തീരുമാനം അമ്പയർ പിൻവലിച്ചില്ല. എന്നാൽ ചെന്നൈ ആരാധകർ ഇത് ഔട്ട് ആണെന്ന് വാദിക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയ ഇംഗ്ലണ്ടിൽ നിന്നുള്ള അമ്പയർ ഗഫ് തന്നെയാണ് ഈ തീരുമാനവും എടുത്തത്. വിവാദമായ ഡ്യൂപ്ലസിസ്ൻ്റെ ഔട്ട് വീഡിയോ കാണാം
— nadeer500 (@nadeer50048205) May 18, 2024