ഒരു ക്യാച്ച് ഒരു ലോകക്കപ്പിന്റെ കഥ തന്നെ മാറ്റിമറിച്ച കഥകൾ ക്രിക്കറ്റ് ഒള്ളടത്തോളം കാലം പ്രശസ്തമാണ്.ഗിബ്ബസ് 1999 ലോകക്കപ്പിൽ സ്റ്റീവ് വോയുടെ ആ ക്യാച്ച് സ്വന്തമാക്കിയിരുനെകിൽ ഒരു പക്ഷെ ഓസ്ട്രേലിയക്ക് ഒരു പ്രതാപ കാലം തന്നെ ഉണ്ടായി എന്ന് വരില്ല. അത് കൊണ്ട് തന്നെ മേജർ ടൂർണമെന്റുകളിലേക്ക് നീങ്ങുമ്പോൾ ഏറ്റവും നന്നായി ഫീൽഡ് ചെയ്യേണ്ടതുമുണ്ട്
.ഈ ഏഷ്യ കപ്പിലെ പാകിസ്ഥാൻ ഫീൽഡിങ് തന്നെ ഏറ്റവും ഉദാഹരണം. എന്നാൽ ഇതേ ഏഷ്യ കപ്പിൽ തന്നെ മോശം രീതിയിൽ ഫീൽഡ് ചെയ്ത ഒരു കൂട്ടം കളിക്കാർ ഇന്ത്യയുടേതാണ്. നേപ്പാളിനെതിരെ മത്സരത്തിൽ അത് പ്രകടമായതുമാണ്. ലോകകപ്പ് പോലെയുള്ള ഒരു മേജർ ടൂർണമെന്റിലേക്ക് പോകുമ്പോൾ ഇന്ത്യ ഈ പ്രശ്നം പരിഹരിക്കേണ്ടതുമുണ്ട്.
എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഇന്ത്യ ഏഷ്യ കപ്പ് മത്സരത്തിലും ഇന്ത്യൻ ഫീൽഡർമാരുടെ കൈകൾ ചോരുകയാണ്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ പത്താമത്തെ ഓവറിലാണ് സംഭവം.ഓവറിലെ മൂന്നാമത്തെ പന്തിൽ സ്‌ക്വർ മിഡ് വിക്കറ്റിൽ തിലകും അവസാന പന്തിൽ സ്ലിപ്പിൽ സൂര്യയുമാണ് ക്യാച്ച് വിട്ടത്. താക്കൂറായിരുന്നു ബൗളേർ, മെഹിന്ധിയായിരുന്നു ബാറ്റർ.രണ്ട് ജീവൻ ലഭിച്ചുവെങ്കിലും 28 പന്തിൽ 13 റൺസ് എടുത്തു കൊണ്ട് അക്സറിന്റെ പന്തിൽ രോഹിത്തിന് ക്യാച്ച് നൽകി കൊണ്ട് അദ്ദേഹം മടങ്ങി.