Categories
Cricket Malayalam Video

കളി കഴിഞ്ഞു ബസ്സ് പോയി ,പക്ഷേ സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ വൈറൽ

പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയിട്ടും ടീം സ്റ്റാഫിനൊപ്പം പരിശീലനം തുടരുന്ന സഞ്ജു സാംസന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഒരു മാധ്യമ പ്രവർത്തകൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്,

വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ കെ.എൽ രാഹുലിന് പകരക്കാൻ ആയിട്ട് അവസാന നിമിഷം ആണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് പക്ഷെ 3 മത്സരങ്ങൾ പിന്നിട്ടപ്പോഴും പ്ലെയിങ് ഇലവനിൽ താരത്തിനു ഇത് വരെ അവസരം കിട്ടിയിട്ടില്ല, ഒട്ടും ഫോമിൽ അല്ലാത്ത ശ്രേയസ് അയ്യർക്ക് പകരം നാലാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ,

0, 10, 24, എന്നിങ്ങനെയാണ് ആദ്യത്തെ 3 മത്സരങ്ങളിൽ ശ്രേയസ്സിന്റെ സ്കോർ, 100 നു താഴെയാണ് എല്ലാ മത്സരങ്ങളിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ്, വിൻഡീസ് ഫാസ്റ്റ് ബോളർമാരെ നേരിടാൻ നന്നായി ബുദ്ധിമുട്ടുന്നത് 3 മത്സരങ്ങളിലും പ്രകടമായതാണ്, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ശ്രേയസ്സ് അയ്യർ  ദൗർബല്യം  പ്രകടപ്പിക്കുന്നത് പല മത്സരങ്ങളിലും കണ്ടിട്ടുള്ളതാണ്, ഫോമിൽ അല്ലാത്ത താരത്തിനു പകരം ട്വന്റി-20 യിൽ സഞ്ജുവിനോ ഇഷാൻ കിഷനോ അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ വെങ്കിട്ടേഷ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

2015 ൽ സിബാബ് വെക്കെതിരെ ഹരാരെയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജുവിന് 7 വർഷത്തിനിടയിൽ 14 ട്വന്റി-20 മത്സരങ്ങളും 4 ഏകദിന മത്സരങ്ങളിലും മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്, പലപ്പോഴും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം നൽകിയില്ല ഫോമിൽ അല്ലാത്ത മറ്റ് പല താരങ്ങൾക്കും തുടർച്ചയായി കളിക്കാൻ അവസരം ലഭിക്കുന്നിടത്താണ് സഞ്ജുവിനോടുള്ള ഈ അവഗണന എന്നതാണ് വിരോധാഭാസം.

സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ

ഓസ്ട്രേലിയയിൽ നടക്കുന്ന വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ പേസും ബൗൺസുമുള്ള അവിടുത്തെ പിച്ചുകളിൽ മറ്റ് കളിക്കാരെക്കാൾ നന്നായി സഞ്ജുവിന് തിളങ്ങാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ കോച്ചും കളിക്കാരനുമായ രവി ശാസ്ത്രി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു, വലിപ്പമേറിയ ഓസ്ട്രേലിയൻ ഗ്രൗണ്ടുകളിൽ പേസും ബൗൺസും ഉള്ള അവിടുത്തെ പിച്ചുകളിൽ തുടർച്ചയായി ഇത്തരം സാഹചര്യങ്ങളിൽ പരാജയപ്പെടുന്ന ശ്രേയസ്സ് അയ്യറെക്കാൾ എന്ത് കൊണ്ടും സഞ്ജുവിന് ആണ് തിളങ്ങാനാവുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *