ഏഷ്യ കപ്പ് മൽസരങ്ങൾക്ക് നാളെ U.A.E യിൽ തുടക്കമാകും, ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും, എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് നടക്കുന്നത്, ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് കളി ആരംഭിക്കുക, ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് ഏറെ വൈകാരികതയോടെ കാണുന്നവരാണ് ഇരു രാജ്യങ്ങളിയെയും ക്രിക്കറ്റ് പ്രേമികൾ, നിലവിലെ ഏഷ്യ കപ്പ് ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ് നേടിയതും ഇന്ത്യ തന്നെയാണ്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.
1984 ൽ U.A.E യിലാണ് പ്രഥമ ഏഷ്യ കപ്പ് നടന്നത് അന്ന് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യ ഏഷ്യ കപ്പ് ജേതാക്കളാവുകയായിരുന്നു, 2016 ൽ ആണ് ആദ്യമായി ട്വന്റി-20 ഫോർമാറ്റിൽ ടൂർണമെന്റ് നടന്നത്, അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ ഇന്ത്യ 8 വിക്കറ്റിന് തോൽപിക്കുകയായിരുന്നു, 2018 ൽ U.A.E യിൽ വെച്ചായിരുന്നു അവസാനം ഏഷ്യ കപ്പ് നടന്നത് ഏകദിന ഫോർമാറ്റിൽ ആയിരുന്നു ആ ടൂർണമെന്റ്, ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിട്ടൺ ദാസിന്റെ സെഞ്ച്വറിയുടെ (121) പിൻബലത്തിൽ 222 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റിനു വിജയിച്ച് ഏഷ്യ കപ്പിൽ ഏഴാം തവണയും ജേതാക്കൾ ആവുകയായിരുന്നു.
ട്വന്റി-20 ഫോർമാറ്റിൽ ആണ് ഈ പ്രാവശ്യത്തെ ടൂർണമെന്റ്, ഇന്ത്യ,പാക്കിസ്ഥാൻ,ഹോങ്കോങ്ങ്, എന്നീ ടീമുകളാണ് ഗ്രൂപ്പ് A യിൽ ഉള്ളത്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നീ ടീമുകൾ ഗ്രൂപ്പ് B യിലും ഏറ്റുമുട്ടും, ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും, ഒരു ടീമിന് 3 മത്സരങ്ങൾ വീതം സൂപ്പർ ഫോറിൽ ഉണ്ടാകും അത് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിന് പുറമെ സൂപ്പർ ഫോറിലും ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഏറെക്കൂറെ ഉറപ്പാണ്, മറിച്ച് സംഭവിക്കണമെങ്കിൽ ഇന്ത്യയെയോ പാകിസ്താനെയോ ഹോങ്കോങ് അട്ടിമറിച്ച് സൂപ്പർ ഫോറിൽ ഇടം നേടണം, അതിനു സാധ്യത വളരെ വിരളമാണ്.
ലോകം മുഴുവൻ ആരാധകർ ഉള്ള താരമാണ് വിരാട് കോഹ്ലി, തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് താരം ഇപ്പോൾ കടന്ന് പോകുന്നത്, ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തി പഴയ ഫോമിലേക്ക് തിരിച്ച് വരാൻ താരം കഠിന പ്രയത് നമാണ് നടത്തുന്നത്, മണിക്കൂറുകളോളം നെറ്റ്സിൽ പരിശീലനം നടത്തുന്ന കോഹ്ലി ഏഷ്യ കപ്പിൽ ശക്തമായി തിരിച്ച് വരും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരുടെയും പ്രതീക്ഷ, പരിശീലനം കഴിഞ്ഞ് മടങ്ങുന്ന താരത്തെ കാണാനും ഫോട്ടോ എടുക്കാനും പാകിസ്താനിലെ ലാഹോറിൽ നിന്നുള്ള മുഹമ്മദ് ജിബ്രാൻ എന്ന കോഹ്ലിയുടെ കടുത്ത ആരാധകൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ടീം ബസ്സിന്റെ അടുത്തേക്ക് ഇയാൾ ഓടിയെത്തിയെങ്കിലും ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാർഡ് തടയുകയായിരുന്നു, എന്നാൽ പിന്നീട് കോഹ്ലിയോടൊപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും ഇയാൾക്ക് സാധിച്ചു.