ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ നാണം കെട്ട തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിൽ നിന്നും ഒന്നാം ടെസ്റ്റിൽ തങ്ങൾക്ക് പറ്റിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടിമുടി മാറിയ ഇംഗ്ലണ്ടിനെയാണ് രണ്ടാം ടെസ്റ്റിൽ കാണാനായത്, ഇന്നിങ്സിനും 85 റൺസിന്റെയും തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ വെറും 151 എന്ന ചെറിയ ടോട്ടലിൽ അവർക്ക് ഒതുക്കാനായി, 3 വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും, സ്റ്റുവർട്ട് ബ്രോഡും, 2 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും(103) വിക്കറ്റ് കീപ്പർ ബെൻ ഫോക്ക്‌സും(113) നേടിയ സെഞ്ച്വറികളുടെ പിൻബലത്തിൽ 415/9 എന്ന മികച്ച ടോട്ടലിൽ എത്താൻ അവർക്ക് സാധിച്ചു, ഇതോടെ 264 എന്ന മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനും അവർക്ക് സാധിച്ചു,
രണ്ടാം ഇന്നിങ്സിലും 54/3 എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ 41 റൺസ് എടുത്ത റസ്സി വാണ്ടർ ഡസ്സനും 42 റൺസ് എടുത്ത കീഗൻ പീറ്റേഴ്സണും, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസിന്റെ കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്, പക്ഷെ ഇരുവരുടെയും വീഴ്ത്തി ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് മത്സരം വീണ്ടും ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി, 179 റൺസിന് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും കൂടാരം കേറിയപ്പോൾ ഇംഗ്ലണ്ട് കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു, 1 മത്സരം ശേഷിക്കേ പരമ്പര 1-1 നു ആണ് ഇപ്പോൾ.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ജെയിംസ് അൻഡേഴ്സനെ സംബന്ധിച്ചിടത്തോളം വയസ്സ് എന്നത് വെറും അക്കങ്ങൾ മാത്രമാണ്, 40 ആം വയസ്സിലും 20 വയസ്സുകാരന്റെ ആവേശത്തോടെ ബോൾ ചെയ്യുന്ന ആൻഡേഴ്സനെ ക്രിക്കറ്റ് പ്രേമികൾ തെല്ലൊരു അതിശയത്തോടെയാണ് നോക്കുന്നത്, പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ് ബാറ്റർമാരെയോ സ്പിൻ ബോളർമാരെയോ അപേക്ഷിച്ച് ഫാസ്റ്റ് ബോളർമാർക്ക്, എന്നിട്ടും നീണ്ട 20 വർഷങ്ങൾ സജീവമായി ക്രിക്കറ്റിൽ ഉണ്ടാവുക എന്നത് ഏതൊരു കളിക്കാരനും സ്വപ്നസാഫല്യമാണ്, ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് ആൻഡേഴ്സന്റെ പേരിലാണ്.
ഈ പ്രായത്തിലും എന്നാ ഒരു ഇതാ, ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച് ജെയിംസ് ആൻഡേഴ്സൺ എന്ന “40” കാരൻ പയ്യൻ :വീഡിയോ കാണാം
Written By: അഖിൽ. വി. പി. വള്ളിക്കാട്.