ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തെ കളി പുരോഗമിക്കുബോൾ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ നേടിയ 227 റൺസിനെതിരെ ഇന്ത്യ 101/4 എന്ന നിലയിൽ ആണ്, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ 227 എന്ന ചെറിയ സ്കോറിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്, മറുവശത്ത് ഇന്ത്യ ആദ്യ കളിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കുൽദീപ് യാദവിന് പകരം ജയദേവ് ഉനകഡിനെ ടീമിൽ ഉൾപ്പെടുത്തി, 12 വര്ഷങ്ങൾക്ക് ശേഷമാണ് ജയദേവ് ഉനകഡ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്നത്.
ബംഗ്ലാദേശിന്റെ സാക്കിർ ഹസ്സനെ (15) പുറത്താക്കിക്കൊണ്ട് ജയദേവ് ഉനകഡ് ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നീട് ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർച്ച മുന്നിൽ കണ്ടു, അർധ സെഞ്ച്വറി നേടിയ മൊനിമുൾ ഹഖ് (84) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിന്നത്, ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും 4 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയും പതിയെ ആണ് തുടങ്ങിയത്, റൺസ് കണ്ടെത്താൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ നന്നായി ബുദ്ധിമുട്ടി, രാഹുലിനെ (10) വീഴ്ത്തിക്കൊണ്ട് തൈജുൾ ഇസ്ലാം ആണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ ഗില്ലിനെയും (20) ചേതേശ്വർ പൂജാരയെയും (24) കൂടി തൈജുൾ ഇസ്ലാം വീഴ്ത്തിയതോടെ 72/3 എന്ന നിലയിൽ ആയി ഇന്ത്യ, ലഞ്ചിന് ശേഷം കോഹ്ലിയും വീണതോടെ 94/4 എന്ന നിലയിൽ തകർച്ചയിലേക്ക് പോവുകയാണ് ഇന്ത്യ.
മത്സരത്തിൽ മെഹന്തി ഹസ്സൻ മിറാസ് ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പ് എറിഞ്ഞ അവസാന ഓവറിൽ വിരാട് കോഹ്ലി റൺ ഔട്ടിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, മിഡ് ഓണിലേക്ക് ബോൾ പായിച്ച കോഹ്ലി സിംഗിളിനായി ശ്രമിച്ചു എന്നാൽ മറുവശത്ത് ഉണ്ടായിരുന്ന റിഷഭ് പന്ത് സിംഗിളിൽ താല്പര്യം കാണിച്ചില്ല, പിച്ചിന്റെ പകുതി വരെ അപ്പോഴേക്ക് ഓടി എത്തിയ കോഹ്ലി പെട്ടന്ന് തന്നെ തിരിച്ച് ക്രീസിലേക്ക് ഓടിയതിനാൽ റൺഔട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു, തിരിച്ച് ക്രീസിലെത്തിയ കോഹ്ലി ദേഷ്യത്തോടെ റിഷഭ് പന്തിനെ തുറിച്ച് നോക്കുന്നതും കാണാം.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :