ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമയ്ക്ക് പകരം രാഹുലാണ് ഇന്ത്യയെ രണ്ടാം ടെസ്റ്റിലും നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുവാനായി ഈ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്ണിന് പുറത്തായിരുന്നു. ഇന്ത്യൻ ബോളർമാരുടെ മികച്ച ബോളിംഗ് പ്രകടനമാണ് താരതമ്യേന കുറഞ്ഞ സ്കോറിൽ ബംഗ്ലാദേശി ബാറ്റ്സ്മാൻമാരെ പുറത്താക്കാനായി സഹായകരമായത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ജയ്ദേവ് ഉനട്ട്ഘട്ട് ആണ് ടീമിൽ ഉള്ളത്. കുൽദീപിനെ ടീമിൽ എടുക്കാത്ത തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. 12 വർഷത്തിനിപ്പുറം ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞ ജയദേവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും ചെറിയ രീതിയിലുള്ള തകർച്ച നേരിടുകയാണ്. ഇന്നലെ കളി പിരിയുമ്പോൾ കെ എൽ രാഹുലും ശുബ്മാൻ ഗില്ലും പുറത്താകാതെ നിന്നു എങ്കിലും ഇന്നു രാവിലെ കളി വീണ്ടും തുടങ്ങിയപ്പോൾ രാഹുൽ പത്തും ഇരുപതും റൺ നേടി ഇരുവരും പുറത്തായി. വിരാട് കോലിയും ചേതേശ്വർ പൂജാരയും 24 റൺ വീതം നേടി മടങ്ങി. തൈജുൽ ഇസ്ലാം ബംഗ്ലാദേശിനു വേണ്ടി ഇതുവരെ മൂന്നു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബോളിംഗ് പ്രകടനമാണ് ബംഗ്ലാദേശ് ബൗളർമാർ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
ഇതിനിടെ മറ്റൊരു സംഭവം അരങ്ങേറി. വിരാട് കോലി പുറത്തായ ശേഷം ക്രിസിലെത്തിയ ശ്രേയര്‍ അയ്യർ, ടസ്കിൻ അഹമ്മദ് എറിഞ്ഞ പന്തിൽ ഗല്ലിയിൽ ഫീൽഡ് ചെയ്ത മെഹന്ദി ഹസ്സന് ക്യാച്ച് അവസരം നൽകി. മെഹന്ദി ബോൾ പിടിക്കാനായി ഉയർന്ന ചാടി. ഒരു നിമിഷം എല്ലാവരും ഇത് ക്യാച്ചാണ് എന്ന് ധരിച്ചു എങ്കിലും ബോൾ മെഹന്ദിയുടെ കയ്യിൽ നിന്നും താഴേക്ക് വീണിരുന്നു. പക്ഷേ ക്യാച്ച് എടുക്കാനുള്ള ആഘാതത്തിൽ ഉയർന്നു ചാടിയ മെഹന്ദിയുടെ മുഖം തറയിൽ ശക്തമായി ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ മെഹന്തി ഹസന്റെ മുഖം പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഫിസിയോ മെഹന്ദിയെയും കൊണ്ട് ഗ്രൗണ്ടിന് പുറത്തേക്ക് ചെന്നു. ഈ വീഡിയോ ദൃശ്യം കാണാം.