ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ഈ മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തീർത്തപ്പോൾ 87 റൺസിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമയ്ക്ക് പകരം രാഹുലാണ് ഇന്ത്യയെ രണ്ടാം ടെസ്റ്റിലും നയിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ ക്യാപ്റ്റൻ രാഹുൽ ബാറ്റിംഗിൽ പരാജയപ്പെട്ടു. 10 റൺസ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുവാനായി ഈ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്ണിന് പുറത്തായിരുന്നു. ഇന്ത്യൻ ബോളർമാരുടെ മികച്ച ബോളിംഗ് പ്രകടനമാണ് താരതമ്യേന കുറഞ്ഞ സ്കോറിൽ ബംഗ്ലാദേശി ബാറ്റ്സ്മാൻമാരെ പുറത്താക്കാനായി സഹായകരമായത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല.
കുൽദീപിന് പകരം ജയ്ദേവ് ഉനട്ട്ഘട്ട് ആണ് ടീമിൽ ഉള്ളത്. കുൽദീപിനെ ടീമിൽ എടുക്കാത്ത തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ കുൽദീപിന് പകരം ടീമിലെത്തിയ ജയദേവ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.
ഇന്ന് കളി അവസാനിച്ചപ്പോൾ ബംഗ്ലാദേശ് ഏഴു റൺസിന് വിക്കറ്റ് ഒന്നും നഷ്ടപ്പെടാത്ത നിലയിലാണ്. നാളെ മത്സരത്തിന്റെ മൂന്നാം ദിവസം ആയതിനാൽ കളിയുടെ പ്രധാനപ്പെട്ട ദിവസമായി ഈ ദിവസം മാറും. ബംഗ്ലാദേശ് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിനനുസരിച്ച് കളിയുടെ ഗതി തീരുമാനിക്കപ്പെടും. ഇപ്പോൾ ബംഗ്ലാദേശ് ഇന്ത്യയെ അപേക്ഷിച്ച് 80 റൺസിന് പിറകിലാണ്.
മത്സരത്തിൽ റിഷബ് പന്തിന്റെയും ശ്രേയസ് അയ്യരും ചേർന്ന് ഉയർത്തിയ ഗംഭീര പാർട്ണർഷിപ്പ് ആണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. പന്ത് ഒറ്റക്കൈ കൊണ്ട് പല പന്തുകളിലും സിക്സർ നേടി. ഏഴ് ഫോറും 5 സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഇതിൽ പന്ത് ഒറ്റ കൈകൊണ്ട് നേടിയ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം…