ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുബോൾ ഇന്ത്യ മികച്ച നിലയിൽ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ 227 എന്ന ചെറിയ സ്കോറിൽ അവർ പുറത്തായി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 19/0 എന്ന നിലയിൽ ആണ് ഉള്ളത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്, ആദ്യ കളിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത കുൽദീപ് യാദവിനെ ഇന്ത്യൻ ടീം ജയദേവ് ഉനകഡിന് വേണ്ടി പുറത്തിരുത്തിയ നടപടി ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചു, ഒരു പേസ് ബോളറെ കൂടി ഉൾപ്പെടുത്തണമെങ്കിൽ രവിചന്ദ്രൻ അശ്വിനെയോ അക്സർ പട്ടേലിനെയോ പുറത്തിരുത്താമായിരുന്നു, അല്ലാതെ കഴിഞ്ഞ ടെസ്റ്റിൽ അത്രത്തോളം മികച്ച പ്രകടനം കാഴ്ച വെച്ച ബോളറെ ഏത് തന്ത്രത്തിന്റെ ഭാഗമായാലും പുറത്തിരുത്തിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നടപടിയെ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും നിശിതമായി വിമർശിച്ചു.
ബംഗ്ലാദേശിന്റെ സാക്കിർ ഹസ്സനെ (15) പുറത്താക്കിക്കൊണ്ട് ജയദേവ് ഉനകഡ് ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നീട് ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർച്ച മുന്നിൽ കണ്ടു, അർധ സെഞ്ച്വറി നേടിയ മൊനിമുൾ ഹഖ് (84) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിന്നത്, ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും 4 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയും പതിയെ ആണ് തുടങ്ങിയത്, ഷക്കിബുൾ ഹസ്സൻ എറിഞ്ഞ ആദ്യ ദിനത്തിലെ അവസാന ഓവറിൽ ക്യാപ്റ്റൻ കെ.എൽ രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചെങ്കിലും രാഹുൽ DRS (Decision Review system) ഉപയോഗപ്പെടുത്തി തീരുമാനം തേർഡ് അമ്പയർക്ക് കൈമാറുന്നു, എന്നാൽ ഇതിനിടെ തേർഡ് അമ്പയറുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ അത് ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകും എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ആക്ഷൻ കാണിക്കുന്നത് കാണാമായിരുന്നു, ദ്രാവിഡിന്റെ കണക്ക് കൂട്ടൽ പോലെ തന്നെ ബോൾ വിക്കറ്റിൽ കൊള്ളാതെ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോവുകയാണെന്ന് റിപ്ലേയിൽ വ്യക്തമായതോടെ തേർഡ് അമ്പയർ നോട്ട് ഔട്ട് വിധിക്കുകയും ചെയ്തു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയൊ :