അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ ആരംഭിച്ചു. ഇപ്രാവശ്യത്തെ ലേലത്തിൽ ഒരുപാട് കൂടു മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. പലതാരങ്ങളുടെയും മൂല്യം കൂടാനും ചിലരുടെ കുറയാനും ജിദ്ദ വേദിയായേക്കും. ലേലത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു റെക്കോർഡ് ഡീലിംഗ് ആണ് നടന്നത് . മുൻ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സ്വന്തമാക്കി പഞ്ചാബ് ആണ് ഏവരെയും ഞെട്ടിച്ചത്. ബേസ് പ്രൈസ് രണ്ട് കോടിയിൽ തുടങ്ങിയ അയ്യർക്ക് വേണ്ടിയിട്ടുള്ള ലേലം വിളിയിൽ ഡൽഹിയും പഞ്ചാബും തമ്മിൽ ആയിരുന്നു ഏറ്റുമുട്ടിയത്. ഡൽഹി ആദ്യം 10 കോടി വിളിച്ചപ്പോൾ പഞ്ചാബ് 10.25 എന്ന നിലയിൽ വിളിച്ചു. പിന്നീട് ഡൽഹി 14 പഞ്ചാബ് 16 എന്നിങ്ങനെ മുന്നേറിയ ലേലത്തിൽ ഒടുവിൽ പഞ്ചാബ് തന്നെ താരത്തെ 26.75 കോടിക്ക് സ്വന്തമാക്കി.
Categories