ഇന്ത്യയുടെ ഭാവി എം എസ് ധോണി എന്ന് കരുതപ്പെടുന്ന ഋഷബ് പന്തിന് ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുക. സൗദി അറേബ്യയിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ ആണ് താരം പൊന്നും വില സ്വന്തമാക്കിയത്. ലക്നൗ , ബാംഗ്ലൂർ ടീമുകളാണ് ആദ്യഘട്ടത്തിൽ പന്തിനായി ഇറങ്ങിയത്. എന്നാൽ ലക്നൗ ലേലം 11 കോടിയിൽ എത്തിച്ചപ്പോൾ ബാംഗ്ലൂർ പിന്മാറുകയും ഹൈദരാബാദ് എത്തുകയും ചെയ്തു. ഹൈദരാബാദും ലക്നവും മത്സരിച്ചു പന്തിനായി ലേലം വിളി തുടർന്നു. 20 കോടിക്ക് മുകളിലായി ഒടുവിൽ ലേല തുക. അങ്ങനെ ഹൈദരാബാദ് ലേലത്തിൽ നിന്ന് പിന്മാറിയപ്പോൾ ഡൽഹി RTM വഴി 20.75 കോടി വിളിച്ചു. എന്നാൽ അവസാനം ലക്നൗ തന്നെ 27 കോടിക്ക് പന്തിനെ സ്വന്തമാക്കി
Categories