ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസിൽ എത്തുവാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശേഷം നടക്കുന്ന ഓസ്ട്രേലിയയും ആയുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരത്തിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കുവാൻ ആകൂ. നാലു മത്സരമുള്ള പരമ്പരയാണ് ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിൽ കളിക്കുക.
ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 227 റണ്ണിനു പുറത്തായി. കെ എൽ രാഹുലാണ് രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത്. ബംഗ്ലാദേശിനായി മോമിനുൽ ഹഖ് മാത്രമേ അർദ്ധ സെഞ്ച്വറി നേടിയുള്ളൂ. മോമിനുൽ 157 പന്തുകൾ നേരിട്ട് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സന്മാർക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും ആരും അത് മുതലെടുത്തില്ല. മുഷ്ഫിക്കർ 26 ഉം ലിട്ടൻ ദാസ് 25 ഉം നജ്മുൽ ഷാന്റോ 24ഉം റൺസ് നേടി.
ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും നാല് വിക്കറ്റ് വീതം നേടി. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ജയദേവ് ഉനട്ട്ഘട്ട് ആണ് ടീമിലുള്ളത്. കുൽദീപിനെ കളിപ്പിക്കാത്ത തീരുമാനം വിമർശനങ്ങൾക്ക് ഇടവച്ചു എങ്കിലും ജയദേവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇത് 12 വർഷങ്ങൾക്കുശേഷമാണ് ജയദേവ് ഉനട്ട്ഘട്ട് ഇന്ത്യൻ ടെസ്റ്റ് ജേഴ്സി അണിയുന്നത്.
താരതമ്യേന ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ആണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ തകർന്നടിഞ്ഞത്. ബംഗ്ലാദേശിന്റെ ടോപ് സ്കോററായ മോമിനുൽ ഹഖ് ഔട്ടായത് ബഹുരസമായിരുന്നു. അശ്വിൻ എറിഞ്ഞ പന്ത് ടേൺ ചെയ്തു മാറും എന്നു കരുതി മോമിനുൽ ലീവ് ചെയ്തു. പക്ഷേ പിന്നിൽ നിന്ന് പന്ത് ബോൾ ഗ്ലൗസിനുള്ളിൽ ആക്കിയ ശേഷം അപ്പീൽ ചെയ്തു. അമ്പയർ ഔട്ട് നൽകി. എല്ലാവരും മോമിനുൽ ഹഖ് റിവ്യൂ ചെയ്യുമെന്ന് കരുതിയെങ്കിലും ഡഗ് ഔട്ടിനെ ലക്ഷ്യമാക്കി മോമിനുൽ നടന്നു നീങ്ങി. റിപ്ലൈയിൽ നിന്നും ബോൾ ഗ്ലൗസിന് ഉരസിയതായി വ്യക്തമായി. ഈ വീഡിയോ ദൃശ്യം കാണാം.