Categories
Cricket Latest News

നോട്ട് ഔട്ട് വിളിച്ചു അമ്പയർ , അത് ഔട്ടാണ് റിവ്യൂ എടുക്കാൻ പറഞ്ഞു പന്ത് ,ഒടുവിൽ വിധി വന്നപ്പോൾ സംഭവിച്ചത് ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസിൽ എത്തുവാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശേഷം നടക്കുന്ന ഓസ്ട്രേലിയയും ആയുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരത്തിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കുവാൻ ആകൂ.

പരിക്കേറ്റ ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശർമ രണ്ടാം ടെസ്റ്റിനും ഇന്ത്യക്കൊപ്പം ഇല്ല. പകരം കെ എൽ രാഹുലാണ് ഇന്ത്യയെ ഈ മത്സരത്തിലും നയിക്കുന്നത്. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കായി ഗിൽ രാഹുലിനോപ്പം ഓപ്പണറായി ഇറങ്ങും. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റ്സ്‍മാൻമാർക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും മോമിനുൾ ഹക്ക് ഒഴിച്ചു മറ്റാരും തിളങ്ങിയില്ല. മികച്ച തുടക്കം ലഭിച്ച ബാറ്റ്സ്മാൻമാർ എല്ലാവരും വിക്കറ്റ് കൊണ്ട് കളയുകയായിരുന്നു.

ഫാസ്റ്റ് ബോളിങ്ങിനെയും സ്പിൻ പോളിങ്ങിനേയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് മിർപ്പൂരിലേത്. ഇന്ത്യക്കായി ഇന്ത്യൻ ഫാസ്റ്റ് ബോളർമാരും സ്പിൻ ബോളർമാരും ഒരുപോലെ മികച്ച രീതിയിൽ പന്തെറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ഇന്ത്യ ജയദേവ് ഉനട്ട്ഘട്ടിന് അവസരം നൽകി. 12 വർഷത്തിനുശേഷമാണ് ജയദേവ് ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. കുൽപിനെ പുറത്തിറക്കിയ തീരുമാനത്തിൽ പല പ്രമുഖരും വിമർശനവുമായി രംഗത്തെത്തി.

കുൽദീപിന് പകരം എത്തിയ ജയദേവ് ഇതുവരെ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് നേടി. ഉമേഷ്‌ നൂറുൽ ഹസ്സന് എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ പാഡിന് കൊണ്ടു. വലിയ അപ്പീൽ ഇന്ത്യൻ ഫീൽഡർമാർ പുറത്തെടുത്തു എങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല. എന്നാൽ റിഷബ്‌ പന്ത് കെ എൽ രാഹുലിന്റെ അടുത്ത് റിവ്യൂവിന് പോകാനായി നിർബന്ധിച്ചു. രാഹുൽ പന്തിനെ വിശ്വസിച്ച് റിവ്യൂ എടുത്തപ്പോൾ കൃത്യമായി എൽ ബി ഡബ്ലിയു ആണ് എന്ന് റിവ്യൂവിൽ തെളിഞ്ഞു. ഈ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *