ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്കു കാരണം രണ്ടാം ടെസ്റ്റിലും വിട്ടുനിൽക്കുകയാണ്. കെഎൽ രാഹുലാണ് ഈ ടെസ്റ്റിലും ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ നവദീപ് സൈനി സ്ക്വാഡിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ബാംഗ്ലൂരിലുള്ള എൻസിഎയിലേക്ക് മടങ്ങി.
കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ കുൽദീപ് യാദവ് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുന്നില്ല. ഈ തീരുമാനത്തെ സുനിൽ ഗവാസ്ക്കറും, സഞ്ജയ് മഞ്ജരേക്കറും ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. കുൽദീപിന് പകരം ടീമിൽ ജയദേവ് ഉണട്ട്ഘട്ട് കളിക്കുന്നുണ്ട്. ഇത് 12 വർഷങ്ങൾക്കുശേഷമാണ് ജയദേവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്. അവസാനമായി ജയദേവ് കളിച്ച കളിയിൽ ഇന്ത്യയ്ക്കുവേണ്ടി ഇപ്പോഴത്തെ കോച്ച് ആയ ദ്രാവിഡ് കളിച്ചിരുന്നു. ഇപ്പോഴുള്ള ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോലി ആദ്യ മത്സരം കളിക്കുന്നതിന് മുമ്പേ ആയിരുന്നു തന്റെ അവസാന മത്സരം ജയദേവ് കളിച്ചത്.
ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യയുടെ ഓപ്പണിങ് ബൗളേർസ് ആയ മുഹമ്മദ് സിറാജും, ഉമേഷ് യാദവും നന്നായി പന്തെറിഞ്ഞു. വിക്കറ്റുകൾ ലഭിച്ചില്ല എങ്കിലും ബംഗ്ലാദേശ് ബാറ്റ്സ്മാൻ റൺ എടുക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ചെയ്ഞ്ച് ആയി വന്ന ബോളറായ ജയ്ദേവ് ആദ്യ വിക്കറ്റ് സ്വന്തമാക്കി.
നിരവധി അവസരങ്ങൾ ബംഗ്ലാദേശി ബാറ്റ്സ്മാൻമാർ നൽകിയെങ്കിലും കൃത്യമായ രീതിയിൽ ഫീൽഡ് സെറ്റ് ചെയ്യാത്തത് ഇന്ത്യക്ക് പലപ്പോഴും വിനയായി. ഇതിനിടെയാണ് ഷക്കീബ് അൽ ഹസ്സൻ അശ്വിൻ എറിഞ്ഞ ബൗളിന് അഡ്വാൻസ് ചെയ്തു ക്രീസിന് പുറത്തേക്ക് വന്നത്. പക്ഷേ ബുദ്ധിപൂർവ്വം അശ്വിൻ ഷക്കീബിൽ നിന്ന് ബോൾ ടേൺ ചെയ്തു നീക്കി. ഇതോടെ ബാറ്റ്സ്മാൻ ബോൾമിസ് ചെയ്തു. എല്ലാവരും റിഷാബ് പന്ത് സ്റ്റമ്പ് ചെയ്യുമെന്ന് കരുതിയെങ്കിലും പന്ത്, പന്ത് വിട്ടു. ഈ വീഡിയോ കാണാം…